കപില്‍ സിബലിന്‍െറ പത്തു കല്‍പനകള്‍
text_fieldsരാഷ്ട്രീയത്തിലെ ക്രിമിനൽവത്കരണത്തിനെതിരായ ഇന്ത്യയുടെ പോരാട്ടം ആറു പതിറ്റാണ്ടിനിപ്പുറവും രാഷ്ട്രീയ, ഭരണനേതൃത്വങ്ങളുടെ അധരത്തിൽ നിന്ന് പ്രയോഗതലത്തിൽ ഇറങ്ങിവരുന്നില്ളെന്നാണ് അനുഭവം. ക്രിമിനൽ പശ്ചാത്തലമുള്ളവരെ പാ൪ലമെൻററി ജനാധിപത്യത്തിൽനിന്ന് മാറ്റിനി൪ത്തണമെന്ന ഭരണഘടനാതാൽപര്യം ഈ നീണ്ടകാലമത്രയും ഹനിക്കപ്പെട്ടേ പോരുന്നതാണ്. മാറ്റത്തിനുവേണ്ടിയുള്ള ശ്രമങ്ങൾ പോലും അധികാരരാഷ്ട്രീയക്കാരുടെ സ്വാ൪ഥതാൽപര്യങ്ങളുടെ പേരിൽ അലസിപ്പോവുകയായിരുന്നു. അതിൻെറ ഒടുവിലെ തെളിവായിരുന്നു കുറ്റകൃത്യങ്ങൾക്കു ശിക്ഷിക്കപ്പെട്ടവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയ സുപ്രീംകോടതി വിധി. 1951ലെ ജനപ്രാതിനിധ്യ നിയമത്തിൽ തന്നെ രാഷ്ട്രീയക്കാ൪ക്ക് പഴുതുനൽകാൻ നിശ്ചയിച്ച മൂന്നുമാസത്തെ സമയപരിധിയെന്ന ഇളവിനെ ഭരണഘടനാവിരുദ്ധമെന്നു തള്ളിക്കളഞ്ഞായിരുന്നു പരമോന്നത നീതിപീഠത്തിൻെറ വിധി. എന്നിട്ടും അതിനെ മറികടക്കാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സ൪ക്കാ൪ ശ്രമിച്ചു. പാ൪ലമെൻറിൻെറ മൺസൂൺ സെഷനിൽ ഇതിനെതിരായി ഗവൺമെൻറ് കൊണ്ടുവന്ന ഓ൪ഡിനൻസിനെ ശുദ്ധ അസംബന്ധമെന്നു പ്രഖ്യാപിച്ച് കോൺഗ്രസ് വൈസ്പ്രസിഡൻറ് രാഹുൽ ഗാന്ധി തന്നെ കീറിക്കളഞ്ഞതോടെയാണ് ഗത്യന്തരമില്ലാതെ കോൺഗ്രസ് പിൻവാങ്ങിയത്.
അയോഗ്യതക്കുള്ള മാനദണ്ഡമായി ഭരണഘടന എണ്ണിപ്പറഞ്ഞ കുറ്റകൃത്യങ്ങൾക്ക് ജയിലിലാകുന്ന ജനപ്രതിനിധിയുടെ അംഗത്വം ഒഴിവാക്കണമെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കേ൪പ്പെടുത്തണമെന്നുമായിരുന്നു കഴിഞ്ഞ ജൂലൈ 10ന് സുപ്രീംകോടതി വിധിച്ചത്. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് കോൺഗ്രസ് നേതാവ് റഷീദ് മസൂദും രാഷ്ട്രീയജനതാദൾ നേതാക്കളായ ലാലു പ്രസാദ് യാദവും ജഗദീഷ് ശ൪മയും ജയിലിലായതിനെ തുട൪ന്ന് അയോഗ്യരാക്കപ്പെട്ടത്.
ഇപ്പോൾ ജയിലിലടക്കപ്പെട്ടവ൪ ആ ശിക്ഷക്ക് പരമയോഗ്യരായ ഏറ്റവും അവസാനത്തെ ആളുകളൊന്നുമല്ല. ക്രിമിനൽ പശ്ചാത്തലത്തിൽ അവരെ കവച്ചുവെക്കുന്ന ‘കേമന്മാ൪’ നിരവധിയുണ്ട്. കിടിലൻ ക്രൈംത്രില്ല൪ ആത്മകഥ സ്വന്തമായുള്ള മധ്യപ്രദേശ് എം.എൽ.എ ഭയ്യരാജയെ പോലുള്ള ഭീകര കഥാപാത്രങ്ങൾ. കഴിഞ്ഞ വ൪ഷം അസോസിയേഷൻ ഫോ൪ ഡെമോക്രാറ്റിക് റൈറ്റ്സ് (എ.ഡി.ആ൪) എന്ന എൻ.ജി.ഒ രാജ്യത്തെ എം.പിമാരോ എം.എൽ.എമാരോ ആയ 4800 പേ൪ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് കണ്ടത്തെിയിരുന്നു. ഉത്ത൪പ്രദേശിലെ 403 നിയമസഭാ സാമാജികരിൽ 47 ശതമാനം189 പേ൪ക്രിമിനൽ ചാ൪ജുകൾ നേരിടുന്നവരാണ്. ഝാ൪ഖണ്ഡിൽ ഓരോ അഞ്ച് സാമാജികരിൽ നാലു പേരും കേസിലുണ്ട്. ബിഹാറിൽ ക്രിമിനൽ സ്വഭാവക്കാരുടെ ശതമാനം 54 ആണ്. ഭരണകക്ഷിയായ ജനതാദൾയു തന്നെ മുന്നിൽ. പ്രതിപക്ഷ ബി.ജെ.പി തൊട്ടടുത്തും. രാഷ്ട്രീയനിലപാടുകൾ വിരുദ്ധമാണെങ്കിൽ പോലും ക്രിമിനൽസ്വഭാവത്തിൽ ആരും ആരെയും കവച്ചുവെക്കുമെന്ന൪ഥം.
കാശിനും കൈയൂക്കിനും തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ നി൪ണയിക്കാനാകും എന്നുവന്നതോടെയാണ് ഭീഷണിപ്പെടുത്തി വോട്ടുബാങ്കും വോട്ടുപെട്ടികളും തട്ടിയെടുക്കുന്ന സ്ഥിതി രാജ്യത്ത് ഉടലെടുത്തത്. തെരഞ്ഞെടുപ്പ് പണക്കൊഴുപ്പിൻെറ മേളയായി മാറിയതോടെ പണത്തിനു രാഷ്ട്രീയമണ്ഡലത്തിൽ പ്രാഥമികപരിഗണന വന്നതാണ് ഈ കുഴപ്പങ്ങളുടെയെല്ലാം തുടക്കം. ആദ്യമാദ്യം ക്രിമിനലുകൾ രാഷ്ട്രീയക്കാരുടെ പാ൪ശ്വവ൪ത്തികളും സഹായികളുമായിരുന്നെങ്കിൽ പിന്നെപ്പിന്നെ അവ൪ നേരിട്ടുതന്നെ തെരഞ്ഞെടുപ്പിൽ സീറ്റു തരപ്പെടുത്താനും മത്സരിക്കാനും തുടങ്ങി. ഒടുവിൽ പാ൪ട്ടികളിൽ അവ൪ക്കായി മേൽക്കൈ. അതോടെ അവരുടെ ശതമാനത്തിലും ഗണ്യമായ വ൪ധനയുണ്ടായി. അതിൽ പിന്നീട് അവരുടെ ഇംഗിതത്തിനൊത്ത് നിയമനി൪മാണം വരെ നടക്കുന്നിടത്തേക്ക് കാര്യങ്ങൾ ചെന്നത്തെി. കള്ളപ്പണത്തിൽനിന്നും ക്രിമിനലിസത്തിൽ നിന്നും രാഷ്ട്രീയത്തെ രക്ഷപ്പെടുത്തുന്നതിനു വഴികളാരായാൻ 1998ൽ അന്നത്തെ പ്രധാനമന്ത്രി എ.ബി വാജ്പേയി, സി.പി.ഐ നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായിരുന്ന ഇന്ദ്രജിത് ഗുപ്തയുടെ അധ്യക്ഷതയിൽ സ൪വകക്ഷി പാ൪ലമെൻററി സമിതിയെ നിശ്ചയിച്ചിരുന്നു. മുഖം മിനുപ്പല്ല, ക്രിമിനൽവത്കരണത്തിൽ നിന്നു പൂ൪ണമുക്തമാക്കാൻവേണ്ട സമഗ്രപരിഷ്കരണമാണ് ആവശ്യം എന്ന് ശിപാ൪ശ ചെയ്ത ആ സമിതിയിൽ മൻമോഹൻ സിങ്ങും അംഗമായിരുന്നു. ഒന്നര പതിറ്റാണ്ടിപ്പുറം അദ്ദേഹത്തിൻെറ നേതൃത്വത്തിലാണ് സുപ്രീംകോടതി വിധി മറികടക്കാൻ കോൺഗ്രസ് ഓ൪ഡിനൻസിന് ഇറങ്ങിത്തിരിച്ചത് എന്നോ൪ക്കുക.
ഇപ്പോൾ രാഷ്ട്രീയത്തിൽ നിന്ന് ക്രിമിനലുകളെ മാറ്റിനി൪ത്തുന്ന നിയമത്തിനായി പുതിയൊരു ബില്ലിനെക്കുറിച്ച് നിയമമന്ത്രി കപിൽ സിബൽ സംസാരിക്കുന്നുണ്ട്. കോടതിവിധിക്കും അപ്പുറമുള്ള പത്തു നി൪ദേശങ്ങളാണ് സിബൽ സമ൪പ്പിക്കുന്നത്. കൊല, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം തുടങ്ങിയ നീചകൃത്യങ്ങൾ ചെയ്യുന്നവ൪ക്ക് ഏഴു വ൪ഷത്തെ മിനിമം ശിക്ഷയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നു വിലക്കും വേണമെന്നാണ് സിബലിൻെറ പത്തുകൽപനകളിൽ പ്രധാനം. വ്യക്തിഗതമായി എഴുതിയ ബിൽ പാ൪ട്ടിവഴി കാബിനറ്റിൻെറ ച൪ച്ചക്ക് കൊണ്ടുവരുമെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ബില്ളോ നിയമമോ അല്ല, അത് കൊണ്ടുനടത്തുന്നതാര് എന്നതാണ് പ്രധാനം. കാശിൻെറയും കൈയൂക്കിൻെറയും തണലിൽ കഴിയുന്ന നിലവിലെ രാഷ്ട്രീയനേതൃത്വത്തെ നേ൪വഴിക്കു കൊണ്ടുവരാനുള്ള മാ൪ഗമാണ് ആരായേണ്ടത്. അതു ശരിയായാൽ മറ്റെല്ലാം താനേ പരിഹരിക്കപ്പെട്ടു കൊള്ളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
