ഉമ്മന്‍ കമ്മിറ്റി മലയോര മേഖലകള്‍ സന്ദര്‍ശിക്കും
text_fieldsതിരുവനന്തപുരം: കസ്തൂരി രംഗൻ കമ്മിറ്റി റിപ്പോ൪ട്ടിലെ ശിപാ൪ശകൾ പഠിച്ച് സ൪ക്കാറിന് റിപ്പോ൪ട്ട് നൽകാൻ നിയോഗിക്കപ്പെട്ട ഡോ.ഉമ്മൻ വി.ഉമ്മൻ കമ്മിറ്റി മലയോര മേഖലകൾ സന്ദ൪ശിച്ച് വിവരങ്ങൾ ശേഖരിക്കും. നവംബ൪ 20,21,26,27 തീയതികളിലാണ് സന്ദ൪ശനം.
20ന് അടിമാലി,നെടുങ്കണ്ടം, 21ന് കട്ടപ്പന, ചെറുതോണി,തൊടുപുഴ, 26ന് ഇരിട്ടി, കൊട്ടിയൂ൪, മാനന്തവാടി, 27ന് കൽപ്പറ്റ, കൂരാച്ചൂണ്ട്, കോടഞ്ചേരി എന്നിവിടങ്ങളിലാണ് യോഗം ചേ൪ന്ന് ബന്ധപ്പെട്ടവരിൽനിന്ന് വിവരം ശേഖരിക്കുക. ക൪ഷക൪, ക൪ഷക സംഘടനകൾ, പരിസ്ഥിതി പ്രവ൪ത്തക൪ തുടങ്ങിയവ൪ക്ക് വിവരങ്ങൾ നൽകാം.
കമ്മിറ്റിയുടെ ആദ്യയോഗം തിരുവനന്തപുരത്ത് ചേ൪ന്നാണ് മലയോര മേഖലകൾ സന്ദ൪ശിക്കാൻ തീരുമാനിച്ചത്. അംഗങ്ങളായ ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗൺസിൽ വൈസ് പ്രസിഡൻറ് ഡോ.വി.എൻ.രാജശേഖരൻ പിള്ള, മുൻ റബ൪ ബോ൪ഡ് ചെയ൪മാൻ പി.സി.തോമസ് എന്നിവ൪ പങ്കെടുത്തു. കസ്തൂരി രംഗൻ റിപ്പോ൪ട്ട് സംബന്ധിച്ച് വിശദമായ ച൪ച്ച യോഗത്തിൽ നടന്നു.
ക൪ഷക൪ക്ക് ദോഷമായേക്കാവുന്ന ശിപാ൪ശകൾ സംബന്ധിച്ചും ച൪ച്ച നടന്നു. തുട൪ന്നാണ് റിപ്പോ൪ട്ടിനെ എതി൪ക്കുന്നവരെയും അനുകൂലിക്കുന്നവരെയും നേരിൽ കാണാനുള്ള തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.