സചിനെ ഇന്ത്യന്‍ കുപ്പായമണിയിച്ചവരെ ബി.സി.സി.ഐ മറന്നു
text_fieldsമുംബൈ: സചിൻ ടെണ്ടുൽകറുടെ വിടവാങ്ങൽ ചടങ്ങ് കേമമാക്കാൻ ശ്രമിക്കുന്ന ബി.സി.സി.ഐ, സചിനെ രാജ്യാന്തര ക്രിക്കറ്റിലേക്ക് തെരഞ്ഞെടുത്തവരെ മറന്നു. സചിൻ അരങ്ങേറിയ 1989ൽ പാകിസ്താനെതിരായ മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്തവരെയാണ് ബി.സി.സി.ഐ മറന്നത്. രാജ് സിങ് ദുംഗാപുരിൻെറ നേതൃത്വത്തിൽ ആകാശ് ലാൽ, ജി.ആ൪. വിശ്വനാഥ്, നരേൻ തംഹാനെ, രമേശ് സക്സേന എന്നിവരുടെ അഞ്ചംഗ സെലക്ഷൻ പാനലായിരുന്നു അന്ന്. ഇവരിൽ ആകാശ് ലാൽ, ജി.ആ൪. വിശ്വനാഥ് എന്നിവ൪ ഇന്ന് ജീവിച്ചിരിപ്പുണ്ട്. വെസ്റ്റിൻഡീസിനെതിരെ മുംബൈയിലും കൊൽക്കത്തയിലും നടക്കുന്ന സചിൻെറ അവസാന ടെസ്റ്റ് പരമ്പരക്ക് സാക്ഷ്യം വഹിക്കാൻ ഇരുവരെയും ഇതുവരെ ബി.സി.സി.ഐയോ ബംഗാൾ, മുംബൈ ക്രിക്കറ്റ് അസോസിയേഷനുകളോ ക്ഷണിച്ചില്ല.
16കാരനായ സചിൻ ടെണ്ടുൽകറെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താൻ അഞ്ചംഗ സമിതിയിൽ മൂന്ന് പേരാണ് അനുകൂലമായത്. അതിൽ ഒരാളാണ് ആകാശ് ലാൽ. പാനൽ അധ്യക്ഷൻ ദുംഗാപുരായിരുന്നു അന്ന് സചിനെ നി൪ദേശിച്ചത്. നരേൻ തംഹാനെയും ആകാശ് പട്ടേലും ദുംഗാപുരിനെ പിന്താങ്ങിയതോടെയാണ് സചിൻ ഇന്ത്യൻ ടീമിൽ അരങ്ങേറുന്നത്.
കൊൽക്കത്തയിലെ ടെസ്റ്റ് മത്സരത്തിന് സാക്ഷ്യംവഹിക്കാൻ അനുമതി തേടി ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് ജഗ്മോഹൻ ദാൽമിയയെ വിളിച്ചപ്പോൾ തിരിച്ചുവിളിക്കാമെന്നു പറഞ്ഞ് ഒഴിഞ്ഞുമാറിയതായി ആകാശ് ലാൽ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
