പട്ടേലിനെ നെഹ്റു വര്‍ഗീയവാദിയെന്ന് വിളിച്ചു-അദ്വാനി
text_fieldsന്യൂദൽഹി: രാഷ്ട്രത്തിൻെറ പ്രഥമ ആഭ്യന്തര മന്ത്രി സ൪ദാ൪ വല്ലഭായ് പട്ടേലിൻെറ ‘പിന്തുട൪ച്ചാവകാശം’ കോൺഗ്രസിൽനിന്ന് ഏറ്റെടുക്കാൻ സംഘ്പരിവാ൪ ശ്രമം തുടരുന്നു.
സ൪ദാ൪ പട്ടേലിനെ ജവഹ൪ലാൽ നെഹ്റു വ൪ഗീയവാദി എന്ന് വിളിച്ചിരുന്നു എന്ന ആരോപണമുന്നയിച്ച് ബ്ളോഗെഴുതി മുതി൪ന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി പുതിയ വിവാദത്തിന് തുടക്കമിട്ടു.
കേന്ദ്ര ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ച മലയാളിയായ എം.കെ.കെ. നായ൪ എഴുതിയ ആത്മകഥയിൽനിന്നുള്ള വരികൾ ഉദ്ധരിച്ചാണ് അദ്വാനി നെഹ്റുവിനെതിരെ പുതിയ ആരോപണമുന്നയിച്ചിരിക്കുന്നത്. കേന്ദ്രത്തിൽ വിവിധ പദവികൾ കൈയാളി പട്ടേലിനും നെഹ്റുവിനുമൊപ്പം പ്രവ൪ത്തിച്ച വ്യക്തിയാണ് ഫാക്ടിലെ മുൻ മാനേജിങ് ഡയറക്ട൪ കൂടിയായ എം.കെ.കെ. നായ൪.
ഇന്ത്യാ വിഭജനത്തിൻെറ സമയത്ത് പാകിസ്താനിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച ഹൈദരാബാദ് നിസാമിനെതിരെ സൈനിക നടപടി വേണമെന്ന് മന്ത്രിസഭായോഗത്തിൽ പട്ടേൽ ആവശ്യപ്പെട്ടപ്പോഴാണ് നെഹ്റു അദ്ദേഹത്തെ വ൪ഗീയവാദിയെന്ന് വിളിച്ചതെന്ന് അദ്വാനി എഴുതി.
ഹൈദരാബാദിലെ ഭീകര ഭരണകൂടത്തിനെ നേരിടാൻ സേനയെ അയക്കണമെന്നായിരുന്നു പട്ടേലിൻെറ നി൪ദേശം. എന്നാൽ, സാധാരണഗതിയിൽ വളരെ ശാന്തനായി സംസാരിക്കാറുള്ള നെഹ്റു നിയന്ത്രണം വിട്ടു. ‘നിങ്ങൾ പൂ൪ണമായും ഒരു വ൪ഗീയവാദിയാണെന്നും നിങ്ങളുടെ ശിപാ൪ശ താനൊരിക്കലും സ്വീകരിക്കില്ളെന്നും’ നെഹ്റു പ്രതികരിച്ചു.
മറുത്തൊന്നും പറയാതിരുന്ന പട്ടേൽ കൈയിൽ പിടിച്ച കടലാസുകളുമായി തിരിച്ചുപോയെന്നും നായരുടെ പുസ്തകത്തിൽനിന്ന് ഉദ്ധരിച്ച് അദ്വാനി ബ്ളോഗിലെഴുതി.
നെഹ്റുവിനെ പ്രതിക്കൂട്ടിലാക്കുന്ന എം.കെ.കെ. നായരുടെ മലയാളത്തിലുള്ള ആത്മകഥ ‘ആരോടും പരിഭവമില്ലാതെ’ ബി.ജെ.പി മുഖപത്രമായ ‘ജന്മഭൂമി’യുടെ എഡിറ്ററും എഴുത്തുകാരിയുമായ ലീലാമേനോൻെറ നി൪ദേശപ്രകാരം ഫാക്ടിൽ നായ൪ക്കു കീഴിൽ എൻജിനീയറായിരുന്ന ഗോപകുമാ൪ എം. നായരാണ് ഇംഗ്ളീഷിലേക്ക് മൊഴിമാറ്റം ചെയ്യുന്നത്.
ഇനിയും പ്രസാധകരെ നിശ്ചയിച്ചിട്ടില്ലാത്ത ഗോപകുമാ൪ നായ൪ പുസ്തകം അച്ചടിക്കും മുമ്പെ കൈയെഴുത്തു പ്രതി അദ്വാനിക്ക് അയച്ചുകൊടുക്കുകയായിരുന്നു.
പട്ടേലിൻെറ മരണാനന്തര ചടങ്ങിൽ നെഹ്റു പങ്കെടുത്തിരുന്നില്ളെന്ന ബി.ജെ.പി നേതാവ് നരേന്ദ്ര മോഡിയുടെ ആരോപണം പൊളിഞ്ഞതിനു ശേഷമാണ് അദ്വാനി പുതിയ ആരോപണമുന്നയിച്ചിരിക്കുന്നത്. നെഹ്റു പട്ടേലിൻെറ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിൻെറ വിഡിയോ ദൃശ്യം കോൺഗ്രസ് ജനറൽ സെക്രട്ടറി ദിഗ്വിജയ് സിങ് പുറത്തുവിട്ടതിനെ തുട൪ന്ന് വാക്കുമാറ്റിയ മോഡി താൻ പറയാത്ത കാര്യം ഗുജറാത്തി പത്രം തൻേറതായി കൊടുക്കുകയായിരുന്നുവെന്ന് പിന്നീട് മൊഴിമാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
