തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കാമരാജിന്‍െറ ജീവിതം അഭ്രപാളിയിലേക്ക്
text_fieldsപാലക്കാട്: ഇന്ത്യൻ നാഷനൽ കോൺഗ്രസ് മുൻകാല നേതാക്കളിലൊരാളും തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന കെ. കാമരാജിൻെറ ജീവിതം ആസ്പദമാക്കി വ൪ഷങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ സിനിമ പുതുഭാവങ്ങളോടെ വീണ്ടും.
പ്രുമുഖ സംവിധായകൻ ബാലകൃഷ്ണനാണ് ‘കാമരാജ്’ റീമേക്ക് ചെയ്യുന്നത്. ആദ്യസിനിമയിൽ കാമരാജൻെറ വേഷം ചെയ്തത് റിച്ചാ൪ഡ് മധുര എന്ന നടനാണ്. പുതിയതിൽ, പരേതനായ റിച്ചാ൪ഡ് മധുരയുടെ മകൻ പ്രദീപ് മധുരയാണ് കാമരാജായി വേഷമിടുന്നത് എന്ന പ്രത്യേകതയുമുണ്ട്.
1954 മുതൽ 1963 വരെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കുമാരസ്വാമി കാമരാജ് തമിഴ് മണ്ണിൻെറ മനസ്സറിഞ്ഞ, അഴിമതിയുടെ കറപുരളാത്ത വ്യക്തികൂടിയായിരുന്നു.
തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിൽ ജനിച്ചുവള൪ന്ന അദ്ദേഹം ചെറുപ്പത്തിൽ തന്നെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ ആകൃഷ്ടനാവുകയും തമിഴ്നാട്ടിൽ വിദേശാധിപത്യത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുകയും ചെയ്തിരുന്നു. ഒമ്പത് വ൪ഷം ജയിൽ വാസവും അനുഭവിച്ചു. തമിഴ്നാട്ടിലെ തുണിക്കടയിലും തിരുവനന്തപുരത്തെ മരക്കടയിലുമൊക്കെ ജോലി നോക്കിയിരുന്നു അദ്ദേഹം. വളരെ ലളിത ജീവിതമാണ് നയിച്ചുവന്നത്.
മുഖ്യമന്ത്രിയായിരുന്നകാലത്താണ് സ്കൂൾ കുട്ടികൾക്ക് സൗജന്യ ഉച്ചഭക്ഷണ പരിപാടി, മുഴുവൻ കുട്ടികൾക്കും ബസുകളിൽ സൗജന്യയാത്ര തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കിയത്. 1975 ൽ മരിക്കുന്നതുവരെ വാടക വീട്ടിലായിരുന്നു ജീവിതം.
സിനിമയിൽ പെരിയോറിൻെറ വേഷത്തിൽ നടൻ വിജയകുമാറുമത്തെുന്നു. ഇളയരാജയാണ് സംഗീതം. പൂ൪ണമായും ഡിജിറ്റൽ രൂപത്തിലാണ് ചിത്രീകരണം. ഡിസംബ൪ അവസാനം സിനിമ റിലീസ് ചെയ്യും. തമിഴിനോടൊപ്പം ഇംഗ്ളീഷിലേക്കും മൊഴിമാറ്റം എല്ലാ സംസ്ഥാനങ്ങളിലും പ്രദ൪ശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.