പൊലീസിന് വീഴ്ച പറ്റി -ചെന്നിത്തല
text_fieldsതിരുവനന്തപുരം: കണ്ണൂരിൽ മുഖ്യമന്ത്രിക്കെതിരായ അക്രമത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല. അക്രമത്തിൻെറ ഉത്തരവാദിത്തം ഏറ്റെടുത്ത് സി.പി.എമ്മും പിണറായി വിജയനും മാപ്പുപറയണമെന്നും അദ്ദേഹം വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കണ്ണൂരിൽ പൊലീസ് കുറച്ചുകൂടി ജാഗ്രത കാട്ടേണ്ടിയിരുന്നു. അതിനാലാണ്് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി ഉത്തരവിട്ടത്. അന്വേഷണ റപ്പോ൪ട്ട് ലഭിച്ചശേഷം ബാക്കി കാര്യങ്ങളെപ്പറ്റി ആലോചിക്കും. സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് താൻ പറഞ്ഞത് കണ്ണൂരിലെ പാ൪ട്ടിപ്രവ൪ത്തകരിൽനിന്ന് ലഭിച്ച വിവരപ്രകാരമാണെന്നും ചെന്നിത്തല വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരായ അക്രമത്തിൻെറ ഉത്തരവാദിത്തത്തിൽ നിന്ന് സി.പി.എമ്മിന് ഒഴിഞ്ഞുമാറാനാവില്ല. കണ്ണൂരിലെ അണികൾക്കിടയിൽ സി.പി.എം വള൪ത്തിയെടുത്ത അക്രമവാസനയുടെ ഫലമാണ് മുഖ്യമന്ത്രിക്കെതിരായ അക്രമം. അക്രമംനടന്ന ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിമുതൽ കുറുവടികളും കല്ലും മാരകായുധങ്ങളുമായി കണ്ണൂ൪ നഗരത്തിൽ സി.പി.എമ്മുകാ൪ താണ്ഡവമാടുകയായിരുന്നു. മുഖ്യമന്ത്രിയെ കണ്ണൂരിൽ കാലുകുത്തിക്കില്ളെന്നാണ് ഉന്നത സി.പി.എം നേതാക്കൾ പ്രഖ്യാപിച്ചിരുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കാനും അപായപ്പെടുത്താനും നടന്ന ഗൂഢശ്രമത്തെ കോൺഗ്രസ് ഗൗരവത്തോടെ കാണും. ഇതിനെ പാ൪ട്ടി ഒറ്റക്കെട്ടായി നേരിടും.
ജില്ലാ സെക്രട്ടറി പി.ജയരാജൻെറ കാറുതടഞ്ഞതിൻെറ പേരിൽ തളിപ്പറമ്പിൽ ഷുക്കൂറിനെ വധിച്ച് താലിബാൻ മാതൃക നടപ്പാക്കിയവരാണ് സി.പി.എം. എന്നാൽ മുഖ്യമന്ത്രിക്കെതിരെ അക്രമം ഉണ്ടായിട്ടും പ്രവ൪ത്തകരോട് ആത്മസംയമനം പാലിക്കാനാണ് തങ്ങൾ ആവശ്യപ്പെട്ടത്. സംഭവത്തെ അപലപിക്കുന്നതിനുപകരം പലതുംപറഞ്ഞ് ന്യായീകരിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ഗുണഭോക്താവിനെക്കുറിച്ചുള്ള സംശയം നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി ടി.പി.ചന്ദ്രശേഖരൻ വധത്തിന്ശേഷവും പിണറായി ഉന്നയിച്ചിരുന്നു. എന്നാൽ അന്വേഷണത്തിൽ യഥാ൪ഥപ്രതികൾ ആരാണെന്ന് പിന്നീട് വ്യക്തമായി. അന്ന് പറഞ്ഞ അതേ ന്യായങ്ങളാണ് പിണറായി ഇപ്പോഴും പറയുന്നത്. അക്രമത്തിലേക്ക് മാറിയ സാഹചര്യത്തിൽ സോളാ൪ വിഷയത്തിലെ കരിങ്കൊടിസമരം ഉൾപ്പെടെ പ്രതിപക്ഷം പിൻവലിക്കണം. കണ്ണൂരിൽ സി.പി.എമ്മിൻെറ പ്രവ൪ത്തനം എങ്ങനെയാണെന്ന് പറയേണ്ട കാര്യമില്ളെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.