ഡാറ്റാ സെന്‍റര്‍: സി.ബി.ഐ അന്വേഷണത്തിന് വഴിയൊരുങ്ങി
text_fieldsന്യൂദൽഹി: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായ സമയത്ത് സംസ്ഥാന ഡാറ്റാ സെൻറ൪ റിലയൻസിന് കൈമാറിയത് സി.ബി.ഐ അന്വേഷിക്കുന്നതിനെതിരെ ആരോപണ വിധേയനായ വിവാദ ഇടനിലക്കാരൻ ടി.ജി. നന്ദകുമാ൪ നൽകിയ ഹരജി ജസ്റ്റിസ് എച്ച്.എൽ. ദത്തു അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തള്ളി. അഡ്വക്കറ്റ് ജനറൽ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന വി.എസ്. അച്യുതാനന്ദൻെറ അഭിഭാഷകൻെറ വാദവും തള്ളിയാണ് ഡാറ്റാസെൻറ൪ കേസിൽ സി.ബി.ഐ അന്വേഷണത്തിന് സുപ്രീംകോടതി വഴിയൊരുക്കിയത്. സി.ബി.ഐ അന്വേഷണ ഉത്തരവ് സംബന്ധിച്ച് അഡ്വക്കറ്റ് ജനറൽ കെ.പി. ദണ്ഡപാണി സമ൪പ്പിച്ച പ്രസ്താവന സുപ്രീംകോടതി അംഗീകരിച്ചു.
വിവാദ ഇടനിലക്കാരൻ നന്ദകുമാ൪ ചാനൽ അഭിമുഖത്തിൽ കേസ് സംബന്ധിച്ച് നടത്തിയ അഭിപ്രായ പ്രകടനമാണ് കേസിൽ വഴിത്തിരിവായത്.
തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ വാദത്തിലേക്ക് കടക്കുംമുമ്പ് ഇടപെട്ട പ്രമുഖ അഭിഭാഷകൻ കെ.കെ. വേണുഗോപാൽ, തന്നെ വ്യക്തിപരമായി അവഹേളിച്ച് നന്ദകുമാ൪ നടത്തിയ പരാമ൪ശങ്ങൾ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപെടുത്തി. അഭിമുഖം ഇംഗ്ളീഷിലേക്ക് ഭാഷാന്തരം ചെയ്ത് വേണുഗോപാൽ കോടതിക്ക് സമ൪പ്പിച്ചു. സുപ്രീംകോടതിയുടെ നി൪ദേശപ്രകാരം താൻ സമ൪പ്പിച്ച അറ്റോ൪ണി ജനറലിൻെറ പ്രസ്താവനക്ക് ഒരു വിലയുമില്ളെന്നാണ് നന്ദകുമാ൪ പറഞ്ഞത്. കേസിൽ താൻ അഭിഭാഷകനായത് സംബന്ധിച്ച് നിന്ദ്യമായ പ്രസ്താവന പരാതിക്കാരൻ നടത്തിയിരിക്കുന്നു. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ആദ്യമാണ് പരിഗണനയിലിരിക്കുന്ന കേസിൽ കോടതിയെയും അഭിഭാഷകനെയും അവഹേളിക്കുന്ന പ്രസ്താവന ഹരജിക്കാരൻ നടത്തിയിരിക്കുന്നതെന്നും നന്ദകുമാറിനെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
വിഷയം ഗൗരവത്തിലെടുത്ത സുപ്രീംകോടതി, വേണുഗോപാൽ പറഞ്ഞത് അംഗീകരിച്ചെന്ന് വ്യക്തമാക്കി. നന്ദകുമാ൪ വിശദീകരണം നൽകണമെന്ന് അദ്ദേഹത്തിൻെറ അഭിഭാഷകനോട് ജസ്റ്റിസ് എച്ച്.എൽ. ദത്തു ആവശ്യപ്പെട്ടു. നന്ദകുമാറിൻെറ വിശദീകരണം കേട്ടശേഷം മതി മറ്റു നടപടികളെന്ന് പറഞ്ഞ കോടതി അഭിഭാഷകന് 45 മിനിറ്റ് അനുവദിച്ചു.
കേസ് വീണ്ടും പരിഗണിച്ച കോടതി നന്ദകുമാറിൻെറ അഭിഭാഷകൻ എത്തിയില്ളേ എന്ന് ചോദിച്ചു. പിൻനിരയിൽനിന്ന് മുന്നോട്ടുവന്ന നാഗേന്ദ്ര റായിയോട് എന്താണ് ഹരജിക്കാരന് പറയാനുള്ളതെന്ന് ചോദിച്ചു. വിശദീകരണം കിട്ടിയിട്ടില്ളെന്നും കൂടുതൽ സമയം നൽകണമെന്നും റായി ആവശ്യപ്പെട്ടു. ആവശ്യം തള്ളിയ കോടതി ഇനി സമയം നൽകില്ളെന്നും കേസ് തീ൪പ്പാക്കുകയാണെന്നും അറിയിച്ചു. കീഴ്വഴക്കമില്ലാതിരുന്നിട്ടും കോടതി നി൪ദേശപ്രകാരമാണ് എ.ജി പ്രസ്താവന സമ൪പ്പിച്ചത്. അത് ചോദ്യം ചെയ്യാൻ ആ൪ക്കും അധികാരമില്ളെന്ന് കോടതി പ്രതികരിച്ചു. തുട൪ന്ന്, അഡ്വക്കറ്റ് ജനറലിൻെറ പ്രസ്താവന അംഗീകരിച്ച് രേഖപ്പെടുത്തുകയാണെന്നും നന്ദകുമാറിൻെറ ഹരജി തള്ളുകയാണെന്നും ഉത്തരവ് എഴുതാൻ ജസ്റ്റിസ് എച്ച.എൽ. ദത്തു നി൪ദേശിച്ചു. ഇതിൽ എതി൪പ്പ് പ്രകടിപ്പിച്ച വി.എസ്. അച്യുതാനന്ദൻെറ അഭിഭാഷകൻ അഡ്വ.ആ൪. സതീഷ് അറ്റോ൪ണി ജനറലിൻെറ പ്രസ്താവനയിലെ ഉള്ളടക്കം തെറ്റാണെന്നും അത് അംഗീകരിക്കരുതെന്നും വാദിച്ചു. ഇതുവരെ വാദിച്ചത് മതിയെന്നും ഇനി വാദിക്കേണ്ടന്നും കോടതി അഭിഭാഷകനോട് പറഞ്ഞു. വേണ്ടുവോളം സമയം നൽകിയിട്ടുണ്ടെന്നും കോടതി കൂട്ടിച്ചേ൪ത്തു.
വാദം തുട൪ന്ന വി.എസിൻെറ അഭിഭാഷകനോട് താങ്കൾ കേസിൽ പരാതിക്കാരനാണോ എന്ന് ചോദിച്ച കോടതി വാദം അംഗീകരിക്കില്ളെന്നും ഹരജി തള്ളുകയാണെന്നും ആവ൪ത്തിച്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
