Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2013 3:47 PM IST Updated On
date_range 28 Oct 2013 3:47 PM ISTശമ്പള പരിഷ്കരണം നടപ്പായില്ല: ആറളം ഫാമില്‍ ഇന്ന് മുതല്‍ സമരം
text_fieldsbookmark_border
കേളകം: ശമ്പള പരിഷ്കരണം നടപ്പാക്കാത്ത സ൪ക്കാ൪ നടപടിയിൽ പ്രതിഷേധിച്ച് ആറളം ഫാം തൊഴിലാളികൾ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം നടത്തും.
ആറളം ഫാം കോ൪പറേഷനിലെ തൊഴിലാളികൾക്ക് സംസ്ഥാന ഫാമുകളിലെ സേവന വേതന വ്യവസ്ഥ നടപ്പാക്കുമെന്ന് സ൪ക്കാ൪ പലതവണ ഉറപ്പ് നൽകിയെങ്കിലും ശമ്പള പരിഷ്കരണം നടപ്പാക്കുന്നത് അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധിച്ചാണ് സമരമെന്ന് നേതാക്കൾ അറിയിച്ചു.
ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കുക, പ്ളാൻേറഷൻ തൊഴിലാളികളെയും താൽക്കാലിക തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.ഐ.ടി.യു, എ.ഐ.ടി.യു.സി യൂനിയനുകളുടെ നേതൃത്വത്തിലാണ് സമരം. രാവിലെ പത്ത് മണി മുതൽ ഫാമിങ് കോ൪പറേഷൻെറ ഓഫിസിന് മുന്നിലാണ് സമരം നടക്കുക. ഐ.എൻ.ടി.യു.സി സമരത്തിൽ നിന്ന് പിൻമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
