മക്ക: വിട്ടുപിരിയാനാവാത്ത ദാമ്പത്യക്കൂട്ടിന് പുണ്യഭൂമിയിൽ വെച്ച് കണ്ണിമുറിക്കുമ്പോൾ ഇരുവ൪ക്കുമിടയിൽ അധികദൂരം മാറ്റിവെക്കാൻ മരണവും മടിച്ചു. കുടുംബജീവിതത്തിലെന്നും വേ൪പെടാൻ മടിച്ച ഭാര്യ നഫീസയെ തീ൪ഥാടനപുണ്യത്തിൻെറ നിറവിൽ കൂട്ടിക്കൊണ്ടുപോയ മരണം നാലാം നാളിൻെറ പുല൪ച്ചയിൽ അബ്ബാസിനെയും കൂടെ വിളിച്ചു. നാളുകളുടെ വ്യത്യാസത്തിൽ സ്വന്തം മടിയിൽ തലചായ്ച്ച് അന്ത്യമന്ത്രം ചൊല്ലിയ മാതാപിതാക്കളുടെ നനവൂറുന്ന ഓ൪മകൾ മാത്രം മകൻ അശ്റഫിന് ബാക്കിയായി.
നാട്ടിൽ നിന്നു ഒരുമിച്ചു ഹജ്ജിനെത്തിയ മലയാളിദമ്പതികളായ കണ്ണൂ൪ പരിയാരം സ്വദേശികളായ പുളുക്കൂൽ നഫീസ (64)യും ഭ൪ത്താവ്് വരമ്പുമുറിയൻ അബ്ബാസും (76) നാലു നാൾ വ്യത്യാസത്തിനാണ് മക്കയിൽ മരണമടഞ്ഞത്. സെപ്റ്റംബ൪ 27ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനെത്തിയ ഇരുവരും നവംബ൪ നാലിനു തിരിച്ചുപോകാനിരുന്നതാണ്.
ഹജ്ജിൻെറ അവസാനചടങ്ങും കഴിഞ്ഞ 18ന് വെള്ളിയാഴ്ച നഫീസ മരിച്ചു. ശ്വാസതടസ്സത്തിൻെറ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനായിൽ മിനായിൽ ചികിത്സ തേടിയിരുന്നെങ്കിലും റിയാദിൽ നിന്നെത്തിയ മകൻ അശ്റഫിൻെറ സഹായത്തോടെ ഹജ്ജിൻെറ ചടങ്ങുകളെല്ലാം നി൪വഹിക്കുകയും വെള്ളിയാഴ്ച മസ്ജിദുൽ ഹറാമിൽ ജുമുഅയിൽ പങ്കുകൊള്ളുകയും ചെയ്ത ശേഷം വൈകിട്ടായിരുന്നു നഫീസയുടെ മരണം. ജീവിതത്തിലെന്നും പ്രിയതമയെ മാറിനിൽക്കാൻ മടിച്ച അബ്ബാസ് എല്ലാ നൊമ്പരവും ഉള്ളിലൊതുക്കി കണ്ണീ൪വാ൪ത്തു. ദേഹാസ്വാസ്ഥ്യത്തെ തുട൪ന്ന് ചൊവ്വാഴ്ച പുല൪ച്ചെ അബ്ബാസും മരിച്ചു. റിയാദിൽ നിന്നു കെ.എം.സി.സി ഹജ്ജ് വളണ്ടിയറായി എത്തിയ മകൻ അശ്റഫ് മാതാപിതാക്കളുടെ മരണാനന്തര ക൪മങ്ങൾക്കു നേതൃത്വം നൽകി. അബ്ബാസിൻെറ മൃതദേഹം ചൊവ്വാഴ്ച ഹറമിൽ ളുഹ്൪ നമസ്കാരശേഷം ജനാസ നമസ്കരിച്ച ശേഷം ഭാര്യ നഫീസയെ ഖബറടക്കിയ ശറഇയ്യയിലെ ശുഹദാ ഹറം ശ്മശാനത്തിൽ തന്നെ സംസ്കരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2013 11:05 AM GMT Updated On
date_range 2013-10-23T16:35:56+05:30പുണ്യഭൂമിയിലെ മരണത്തിലും നഫീസക്ക് കൂട്ടായി അബ്ബാസ്
text_fieldsNext Story