Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകരുവന്‍തിരുത്തിയിലെ ...

കരുവന്‍തിരുത്തിയിലെ മണല്‍ തൊഴിലാളികള്‍ക്ക് ദുരിതകാലം

text_fields
bookmark_border
കരുവന്‍തിരുത്തിയിലെ  മണല്‍ തൊഴിലാളികള്‍ക്ക് ദുരിതകാലം
cancel
ഫറോക്ക്: ബേപ്പൂ൪ തുറമുഖ മേഖലയിലെ മണലെടുക്കൽ ജോലിയിലേ൪പ്പെട്ട നൂറോളം തൊഴിലാളികൾക്കിത് ദുരിതകാലം. രണ്ടുമാസത്തിലേറെയായി ഈ വിഭാഗക്കാ൪ക്ക് തൊഴിലില്ല.
തുറമുഖ മേഖലയിൽ ചാലിയാറിൽനിന്നുള്ള മണൽ വാരൽ അനുമതി വൈകുന്നതാണ് കാരണം. ഫറോക്ക് ഗ്രാമപഞ്ചായത്ത്, കോഴിക്കോട് നഗരസഭ, തുറമുഖവുമായി ബന്ധപ്പെട്ട് രജിസ്റ്റ൪ ചെയ്യപ്പെട്ട സൊസൈറ്റികൾ എന്നിവക്കാണ് മണൽവാരാൻ പോ൪ട്ട് കൺസ൪വേറ്റ൪ അനുമതി നൽകാറ്. ഈ വ൪ഷം ഇതുവരെ ഇതിൻെറ നടപടിക്രമങ്ങൾ പൂ൪ത്തിയാകാത്തതിനാൽ പരമ്പരാഗതമായി ഈ തൊഴിലിലേ൪പ്പെട്ട കരുവൻതിരുത്തിഭാഗത്തെ തൊഴിലാളികളാണ് പണിയില്ലാതെ പട്ടിണിയിലായത്. ഇവരുടെ തോണികളും മറ്റുപകരണങ്ങളും ഉപയോഗിക്കാനാകാതെ നശിക്കുകയാണ്.
മണലെടുപ്പ് അനുമതി ഉടനെയുണ്ടാകുമെന്ന് തുറമുഖ അധികൃത൪ പറയുന്നുണ്ടെങ്കിലും എത്രനാൾ കാത്തിരിക്കേണ്ടിവരുമെന്ന് ആശങ്കയിലാണ് തൊഴിലാഴികൾ.
കപ്പൽച്ചാലിൽ വന്നടിയുന്ന മണലാണ് തുറമുഖവകുപ്പിൻെറ അനുമതിയോടെ എടുക്കുന്നത്. നദിക്കും പരിസരവാസികൾക്കും കോട്ടം തട്ടാത്തവിധം ശാസ്ത്രീയ മണലെടുപ്പിന് തുറുമുഖ അധികൃത൪ പെട്ടെന്ന് അനുമതി നൽകി മണൽത്തൊഴിലാളികളെ പട്ടിണിയിൽനിന്ന് രക്ഷപ്പെട്ടുത്തണമെന്ന് കരുവൻതിരുത്തി വടക്കേതല പൗരസമിതി ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story