ദോഹ: സമുദ്രാതി൪ത്തി ലംഘിച്ചതിനെതുട൪ന്ന് ഖത്തറിൽ തടവുശിക്ഷക്ക് വിധിക്കപ്പെട്ട മൽസ്യത്തൊഴിലാളികൾ ജയിൽ മോചിതരായി യു.എ.ഇയിലേക്ക് മടങ്ങി. 29 ഇന്ത്യൻ മൽസ്യത്തൊഴിലാളികൾക്കും മൂന്ന് യു.എ.ഇ പൗരൻമാ൪ക്കുമാണ് കോടതി രണ്ടാഴ്ചത്തെ തടവ് വിധിച്ചിരുന്നത്.
വ്യാഴാഴ്ച ശിക്ഷ കാലാവധി പൂ൪ത്തിയായെങ്കിലും അടുത്ത രണ്ട് ദിവസം അവധിയായതിനാൽ മടങ്ങാനുള്ള കടലാസു പണികൾ നടക്കാത്തതിനാൽ ഡീപോ൪ട്ടേഷൻ സെൻററിൽ പാ൪പ്പിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച പോകാമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും കൂട്ടത്തിലുണ്ടായിരുന്ന യു.എ.ഇ പൗരൻെറ രേഖകൾ ശരിയാകുന്നതിന് കാലതാമസമെടുത്തതാണ് യാത്ര ഇന്നലത്തേക്ക് നീണ്ടത്. മൽസ്യ ബന്ധനത്തിനത്തെിയ മൂന്ന് ബോട്ടുകളിൽ തന്നെയാണ് ഇവ൪ അജ്മാനിലേക്ക് തിരിച്ചത്.
അജ്മാനിൽ നിന്ന് സപ്തംബ൪ 26ന് മൂന്നു ബോട്ടുകളിലായി മൽസ്യബന്ധനത്തിന് പുറപ്പെട്ട സംഘത്തെ 30നാണ് ഖത്ത൪ കോസ്റ്റ് ഗാ൪ഡ് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട്ടിലെ കന്യാകുമാരി സ്വദേശികളായ 29 പേരാണ് ബോട്ടുകളിലുണ്ടായിരുന്നത്. പത്ത് ദിവസമായി കാപിറ്റൽ പൊലിസ് സ്റ്റേഷനിൽ കഴിഞ്ഞ ശേഷമാണ് ഒക്ടോബ൪ 10ന് ഇവരെ കോടതി രണ്ടാഴ്ചത്തേക്ക് തടവിന് ശിക്ഷിച്ചത്. പോലിസ് കസ്റ്റഡിയിൽ കഴിഞ്ഞ കാലാവധി കൂടി ശിക്ഷയായി പരിഗണിച്ച് കഴിഞ്ഞ വ്യാഴാഴ്ച മോചിപ്പിക്കുകയായിരുന്നു.
മറ്റു രാജ്യങ്ങൾക്ക് മാതൃകയാവും വിധം കേസിൽ നീതിപൂ൪വകമായി തീരുമാനമെടുത്ത ഖത്തറിലെ കോടതിയെ സൗത്ത് ഏഷ്യൻ ഫിഷ൪മെൻ ഫ്രട്ടേണിറ്റി ഫോറം സ്വാഗതം ചെയ്തിരുന്നു. പല രാജ്യങ്ങളിലും സമുദ്രാതി൪ത്തി ലംഘനത്തിന് മാസങ്ങളോളം തടവിൽ കഴിയേണ്ടി വരുമ്പോൾ കേവലം പതിനഞ്ചു ദിവസത്തിനുള്ളിലാണ് ഖത്തറിലെ നീതിന്യായ വ്യവസ്ഥ തടവുകാരെ മോചിപ്പിച്ചത്. താരതമ്യേന ചെറിയ ജലാതി൪ത്തി മാത്രമുള്ള ഖത്ത൪ തീരത്തേക്ക് മൽസ്യബന്ധന ബോട്ടുകൾ ദിശമാറിയത്തെുന്നത് പതിവാണ്. ഇറാൻ, ബഹ്റൈൻ, സൗദി, യു.എ.ഇ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മൽസ്യത്തൊഴിലാളികളാണ് ഇങ്ങനെ ദിശമാറിയത്തെി ഖത്ത൪ കോസ്റ്റ് ഗാ൪ഡിൻെറ പിടിയിലകപ്പെടാറുള്ളത്. കഴിഞ്ഞ വ൪ഷം നൂറോളം ഇന്ത്യൻ മൽസ്യത്തൊഴിലാളികൾ വിവിധ സമയങ്ങളിലായി ഖത്തറിൽ ജലാതി൪ത്തി ലംഘനത്തിൻെറ പേരിൽ തടവിലായിട്ടുണ്ട്. ഈ വ൪ഷം ആദ്യവും ബഹ്റൈൻ, സൗദി എന്നീ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ഇവിടെ കുടുങ്ങിയിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Oct 2013 11:56 AM GMT Updated On
date_range 2013-10-15T17:26:18+05:30ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ ജയില്‍ മോചിതരായി മടങ്ങി
text_fieldsNext Story