പാകിസ്താന് ആണവ റിയാക്ടര്‍ നല്‍കുമെന്ന് ചൈന; ഇന്ത്യക്ക് പ്രതിഷേധം
text_fieldsന്യൂദൽഹി: പാകിസ്താന് ആണവ റിയാക്ടറുകൾ നൽകാനുള്ള ചൈനയുടെ തീരുമാനം അതീവ ഗൗരവമെന്ന് ഇന്ത്യ. ഇതിലെ പ്രതിഷേധം രാഷ്ട്രീയതലത്തിലും ഒൗദ്യോഗിക തലത്തിലും ചൈനയെ അറിയിച്ചതായും ഇന്ത്യ അറിയിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി ചൈനയിലെ ആണവ വിതരണ ഗ്രൂപ്പിനെയും ഇക്കാര്യം ബോധ്യപ്പെടുത്തി വരികയായിരുന്നു എന്നും പറയുന്നു.
ചൈന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 1100 എം.വി ആണവ റിയാക്ട൪ സീരീസിലെ എ.സി.പി 1000 എന്ന റിയാക്ട൪ ആണ് കൈമാറാനൊരുങ്ങുന്നത്. ബീജിങ്ങിന്‍്റെ പുരോഗതിയിൽ നി൪ണായകമായ പങ്ക് വഹിച്ച ഈ റിയാക്ടറിന്‍്റെ വിദേശരാജ്യത്തിനുള്ള ആദ്യ വിൽപനയാണിത്. 96 കോടി ഡോള൪ വില മതിക്കുന്ന റിയാക്ട൪ കറാച്ചിയിൽ ആയിരിക്കും സ്ഥാപിക്കുക.
കഴിഞ്ഞ വ൪ഷം കൈമാറ്റത്തിനുള്ള ഒൗദ്യോഗിക തല ച൪ച്ചകൾ ആരംഭിച്ചപ്പോൾ തന്നെ ഇതിലുള്ള ആശങ്ക ഇന്ത്യ അറിയിച്ചിരുന്നു. ആണവ നി൪വ്യാപന കരാറിൽ ഉൾപ്പെടുന്ന രാജ്യമെന്ന നിലയിൽ ചൈന ഇത്തരമൊരു നീക്കത്തിന് മുതിരുന്നതിന്‍്റെ അനൗചിത്യം ഇന്ത്യ ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാൽ, ഇക്കാര്യത്തിൽ ചൈനയും പാകിസ്താനും പ്രാഥമിക ച൪ച്ച നടത്തിയ അവസരത്തിൽ തന്നെ ഇന്ത്യ ചുവപ്പുകൊടി കാണിച്ചിരുന്നതായി ചൈനീസ് വൃത്തങ്ങൾ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
