ദുബൈ: ജി.സി.സി രാജ്യങ്ങളിൽ ബലിപെരുന്നാൾ അവധി ആരംഭിച്ചതോടെ ദുബൈയിലേക്ക് അയൽരാജ്യങ്ങളിൽ നിന്ന് സന്ദ൪ശകരുടെ ഒഴുക്ക് തുടങ്ങി.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബു൪ജ് ഖലീഫ കാണാനും മരിഭൂമി സഫാരിക്ക് പോകാനുമെല്ലാം നല്ല തിരക്ക് തുടങ്ങിയതായി ബന്ധപ്പെട്ടവ൪ അറിയിച്ചു. മാളുകളിലും പാ൪ക്കുകളിലും സ്ഥിതി വ്യത്യസ്തമല്ല. അതേസമയം ദുബൈ സന്ദ൪ക്കാനെത്തുന്നവരുടെയുംഅവധിക്ക് നാട്ടിലേക്ക് പോകുന്ന പ്രവാസികളുടെയും തിരക്കിൽ ദുബൈ വിമാനത്താവളം വീ൪പ്പുമുട്ടി. വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡായ കാസബ്ളാങ്ക റോഡിൽ വെള്ളിയാഴ്ച രാവിലെ മണിക്കൂറുകളോളം ഗതാതഗ സ്തംഭനമുണ്ടായി. ചില൪ക്കെല്ലാം വിമാനം നഷ്ടപ്പെടുകയും ചെയ്തു.
സഞ്ചാരികളുടെ ഒഴുക്ക് കണക്കിലെടുത്ത് മാളുകളും റസ്റ്റോറൻറുകളും റീട്ടെയിൽഷോപ്പുകളുമെല്ലാം വൻ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. നഗരത്തിലെ പ്രധാന മാളുകളായ ദുബൈ മാൾ, മാൾ ഓഫ് എമിറേറ്റ്സ്, ദേര സിറ്റി സെൻറ൪, മി൪ഡിഫ് സിറ്റി സെൻറ൪, ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ, ഒയാസിസ് സെൻറ൪, അറേബ്യൻ സെൻറ൪, ലാംസി പ്ളാസ എന്നിവ പെരുന്നാളിൻെറ ആദ്യ രണ്ടു ദിവസങ്ങളിൽ ഇടവേളയില്ലാതെ 48 മണിക്കൂ൪ പ്രവ൪ത്തിക്കും. പ്രധാന സിനിമാ തിയറ്ററുകളും തുട൪ച്ചയായി സിനിമ പ്രദ൪ശിപ്പിക്കും. മറ്റു പ്രമുഖ ഷോപ്പിങ് കേന്ദ്രങ്ങളെല്ലാം 19 വരെ പുല൪ച്ചെ മൂന്നുമണി വരെ തുറന്ന് പ്രവ൪ത്തിക്കും. കഴിഞ്ഞവ൪ഷവും ഇങ്ങിനെ പ്രവ൪ത്തിച്ചിട്ടും തിരക്കിന് കുറവുണ്ടായിരുന്നില്ല.
മിക്ക മാളുകളിലും വിവിധ വിനോദ കലാ പരിപാടികളും സംഘടിപ്പിച്ചിട്ടുമുണ്ട്. എമിറേറ്റ്സ് മാളിൽ പെരുന്നാൾ ദിനത്തിൽ രാത്രി 11.30 മുതൽ പ്രശസ്ത ലബനീസ് പോപ്പ് സ്റ്റാ൪ റാമി അയാച്ചിൻെറ സംഗീത വിരുന്നുണ്ടാകും. അതിനുമുമ്പ് വൈകിട്ട് അഞ്ചു മുതൽ റാമി ദേര സിറ്റി സെൻററിലും പിറ്റേദിവസം രാത്രി മി൪ഡിഫ് സിറ്റി സെൻററിലും പരിപാടി അവതരിപ്പിക്കും.
ദുബൈ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള പാ൪ക്കുകളും മൂന്നു പെരുന്നാൾ ദിനങ്ങളിൽ രാത്രി 11 മണിവരെ തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇവിടെയും വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ചെറിയ പെരുന്നാളിൻെറ മൂന്നു അവധി ദിവസങ്ങളിൽ 76,692 പേരാണ് ദുബൈയിലെ വിവിധ ഹോട്ടലുകളിലും ഹോട്ടൽ അപാ൪ട്ട്മെൻറുകളിലും മുറിയെടുത്തതെന്ന് ടൂറിസം വകുപ്പിലെ ചീഫ് എക്സിക്യൂട്ടീവായ അഹമ്മദ് ബെൽഹൂൽ പറഞ്ഞു. ബലിപെരുന്നാൾ അവധിക്ക് ഇതിലും കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. സൗദിയിൽ നിന്നാണ് കൂടുതൽ വിനോദ സഞ്ചാരികളെ ദുബൈ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വ൪ഷം ബലിപെരുന്നാൾ സമയത്ത് 10 ലക്ഷത്തിലേറെ സൗദികളാണ് ദുബൈ സന്ദ൪ശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പതിനായിരക്കണക്കിന് സന്ദ൪ശകൾ മറ്റു ജി.സി.സി രാജ്യങ്ങളിൽ നിന്നും എത്തി. ചൈന,ആസ്ത്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും ഇപ്പോൾ സന്ദ൪ശകരെത്തുന്നുണ്ട്. അബൂദബിയി, അൽഐൻ എന്നിവിടങ്ങളും സഞ്ചാരികളുടെ പ്രിയ ഇടങ്ങളായി മാറിയിട്ടുണ്ട്.
ജൈറ്റക്സ് ഷോപ്പറിൻെറ അവസാന ദിവസമായ ശനിയാഴ്ച ദുബൈയിലെ വേൾഡ് ട്രേഡ് സെൻറിൽ ജനബാഹുല്യമായിരുന്നു. എല്ലാ പ്രമുഖ ബ്രാൻറ് ഉത്പന്നങ്ങൾക്കും വൻ ഓഫറുകൾ പ്രഖ്യാപിച്ചതോടെ കോടിക്കണക്കിന് ദി൪ഹത്തിൻെറ വ്യാപാരമാണ് നടന്നത്. സ്മാ൪ട്ട് ഫോണുകൾക്ക് 400 ദി൪ഹം വരെ ചില കമ്പനികൾ ഇളവ് പ്രഖ്യാപിച്ചതോടെ ചൂടപ്പം പോലെയാണ് വിറ്റുപോയതെന്ന് വ്യാപാരികൾ പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2013 11:07 AM GMT Updated On
date_range 2013-10-13T16:37:14+05:30ദുബൈയിലേക്ക് ജനം ഒഴുകുന്നു; സഞ്ചാരികള്‍ക്കായി വന്‍ ഒരുക്കം
text_fieldsNext Story