Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightസംസ്ഥാനത്തെ ആദ്യ...

സംസ്ഥാനത്തെ ആദ്യ പോളിഹൗസ് ഹൈടെക് കൃഷിഫാംതുടങ്ങി

text_fields
bookmark_border
സംസ്ഥാനത്തെ ആദ്യ പോളിഹൗസ് ഹൈടെക് കൃഷിഫാംതുടങ്ങി
cancel
ചേമഞ്ചേരി: സംസ്ഥാനത്തെ ആദ്യ പോളിഹൗസ് ഹൈടെക് കൃഷിഫാം കൃഷി മന്ത്രി കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. കാപ്പാട് സ്വദേശി കല്ലറക്കൽ റസാഖിൻെറ ഉടമസ്ഥതയിലുള്ളതാണ് ഈ ഓട്ടോമാറ്റിക് കൃഷിഫാം. കാ൪ഷികരംഗത്ത് സ൪ക്കാറിൻെറ ഇടപെടൽ കാരണം പച്ചക്കറി ഉൽപാദനം കഴിഞ്ഞ വ൪ഷത്തെക്കാൾ 50 ശതമാനം വ൪ധിച്ചതായി മന്ത്രി പറഞ്ഞു.
പച്ചത്തേങ്ങ സംഭരിക്കാൻ സ൪ക്കാ൪ എടുത്ത തീരുമാനം കേരക൪ഷക൪ക്ക് ഏറെ ആശ്വാസമായെന്നും സംഭരണത്തെ തക൪ക്കാൻ സംസ്ഥാനത്ത് മാഫിയകൾ പ്രവ൪ത്തിക്കുന്നുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു. ചടങ്ങിൽ റസാഖിൻെറ ഫാമിനോടനുബന്ധിച്ച് ഒരു ലക്ഷം രൂപ ചെലവ് വരുന്ന മഴവെള്ള സംഭരണിയും കാപ്പാട് ഐനുൽ ഹുദാ യതീംഖാനക്ക് പച്ചക്കറിത്തോട്ടം നി൪മിക്കാനാവശ്യമായ ഫണ്ടും മന്ത്രി പ്രഖ്യാപിച്ചു.
ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് അനിത മതിലിച്ചേരി അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ഹോ൪ട്ടികൾചറൽ മിഷൻ ഡയറക്ട൪ ഡോ. കെ. പ്രതാപൻ ഫാമിൻെറ പ്രവ൪ത്തനം വിശദീകരിച്ചു. പന്തലായനി ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് ടി.വി. ചന്ദ്രഹാസൻ പച്ചക്കറി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.
മുൻമന്ത്രി പി.കെ.കെ. ബാവ, കെ. ശങ്കരൻ മാസ്റ്റ൪, അനിൽ കുമാ൪ പാണാലിൽ, അബ്ദുല്ലക്കോയ വലിയാണ്ടി, സുനിത, ഷരീഫ് മാസ്റ്റ൪ മുതലായവ൪ സംസാരിച്ചു. കെ.കെ. ആണ്ടിക്കുട്ടി സ്വാഗതവും കെ.വി. കോയ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story