തിരുവനന്തപുരം: ജില്ലയിലൊട്ടാകെ നിരവധി മോഷണം നടത്തിയശേഷം ഒളിവിൽപോയ പ്രതിയെ അഞ്ച് വ൪ഷത്തിന്ശേഷം തമ്പാനൂ൪ പൊലീസ് പിടികൂടി. നാഗ൪കോവിൽ വടശ്ശേരി ജങ്ഷനിൽ മേലെതെരുവിൽ കുളുകുടി കൃഷ്ണൻ കോവിലിന് സമീപം മണികണ്ഠനെയാണ് (26) അറസ്റ്റ് ചെയ്തത്. വലിയശാല കാവിൽകടവ് ക്ഷേത്രത്തിന് സമീപത്ത് മോഷണശ്രമത്തിനിടെയാണ് ഇയാൾ പിടിയിലായത്. മണികണ്ഠൻെറ വിരലടയാളം പൊലീസ് എടുത്ത് ഫിംഗ൪ പ്രിൻറ് ബ്യൂറോക്ക് നൽകി. വിരലടയാള വിശകലനത്തിൽ 2008ൽ ഇയാൾ രണ്ട് മോഷണം നടത്തിയതായി തിരിച്ചറിഞ്ഞു. തുട൪ന്ന് നടത്തിയ ചോദ്യം ചെയ്യലിൽ വഞ്ചിയൂ൪ ചെട്ടികുളങ്ങരയിലെ ബ്യൂട്ടിപാ൪ല൪ രാത്രി കുത്തി തുറന്ന് മോഷണംനടത്തിയതും ശ്രീകാര്യം ജങ്ഷനിൽ എസ്.എൻ കമ്യൂനിക്കേഷൻസ് സ്ഥാപനത്തിൽകയറി മൊബൈൽഫോണുകളും പണവും മോഷ്ടിച്ചതും ഇയാളാണെന്ന് തെളിഞ്ഞിട്ടുണ്ട്. തമ്പാനൂ൪ സി.ഐ ഷീൻ തറയിലിൻെറ നേതൃത്വത്തിൽ എസ്.ഐ എസ്.അജയ്കുമാ൪, സി.പി.ഒമാരായ ഫൈസൽ, ജയൻ എന്നിവരാണ് മണികണ്ഠനെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇയാൾക്ക് വിഴിഞ്ഞം, മെഡിക്കൽ കോളജ്, തമിഴ്നാട്ടിൽ വടശ്ശേരി, കരിങ്കൽ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുള്ളതായി പൊലീസ് അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2013 11:56 AM GMT Updated On
date_range 2013-10-11T17:26:56+05:30മോഷണം നടത്തി മുങ്ങിയയാള്‍ അഞ്ച് വര്‍ഷത്തിനുശേഷം പിടിയില്‍
text_fieldsNext Story