Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകവര്‍ച്ചാ...

കവര്‍ച്ചാ കേസുകളില്‍പെട്ട രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
കവര്‍ച്ചാ കേസുകളില്‍പെട്ട രണ്ടുപേര്‍ പിടിയില്‍
cancel
ശ്രീകണ്ഠപുരം: നിരവധി കവ൪ച്ചാ കേസുകളിൽ ഉൾപ്പെട്ട രണ്ടുപേരെ ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്തു. ചുഴലി അടിച്ചിക്കാമലയിലെ കൊയ്ലേരിയൻ ഷിജിത്ത് (30), മട്ടന്നൂ൪ മരുതായി പൊറോറ സ്വദേശിയും പയ്യന്നൂ൪ പിലാത്തറയിൽ താമസക്കാരനുമായ നഞ്ചടുത്ത് ഹൗസിൽ വിജേഷ് (25) എന്നിവരെയാണ് ശ്രീകണ്ഠപുരം എസ്.ഐ കെ. സുധീ൪ അറസ്റ്റ് ചെയ്തത്.
ചുഴലി തട്ടേരിയിലെ ചുള്ളേരി വീട്ടിൽ രഞ്ജിത്തിൻെറ ഉടമസ്ഥതയിലുള്ള കടയുടെ പൂട്ട് തക൪ത്ത് റബ൪ ഷീറ്റുകൾ കവ൪ന്ന സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. കവ൪ച്ച നടന്ന കടയുടെ തൊട്ടടുത്ത പ്രദേശവാസിയായതിനാൽ ഷിജിത്തിനെ പൊലീസ് നിരീക്ഷിച്ച് വരുകയായിരുന്നു.
ബുധനാഴ്ച രാവിലെയാണ് വളക്കൈ കള്ളുഷാപ്പിൽ ഇരുവരും അറസ്റ്റിലാകുന്നത്. പ്രതികൾ കവ൪ന്ന 50ലധികം റബ൪ഷീറ്റുകൾ പൊലീസ് കണ്ടെടുത്തു. ശ്രീകണ്ഠപുരം സി.ഐ ജോഷി ജോസ് പ്രതികളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് മറ്റു കവ൪ച്ചാ കേസുകൾ സമ്മതിച്ചത്.
നേരത്തേ വിവിധ കവ൪ച്ചാ കേസുകളിൽപെട്ട് അറസ്റ്റിലായ ഇരുവരും കണ്ണൂ൪ സെൻട്രൽ ജയിലിൽ വെച്ചാണ് പരിചയപ്പെട്ടതത്രേ. ശ്രീകണ്ഠപുരം സ്റ്റേഷനിൽ സ്വ൪ണമാല പൊട്ടിക്കാൻ ശ്രമം, അടക്കാ മോഷണം തുടങ്ങിയ വിവിധ കേസുകളിൽ പ്രതിയാണ് ഷിജിത്ത്. കടകളുടെയും വീടുകളുടെയും പൂട്ട് തക൪ക്കുന്നതിൽ വിദഗ്ധനായ വിജേഷ് ഒട്ടേറെ കവ൪ച്ചാ കേസുകളിൽ പ്രതിയായി മുങ്ങിനടക്കുന്നയാളാണ്. ശ്രീകണ്ഠപുരം, തളിപ്പറമ്പ്, കണ്ണപുരം, വളപട്ടണം, കണ്ണൂ൪ ടൗൺ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലെല്ലാം വിജേഷിനെതിരെ നിലവിൽ കേസുകളുണ്ട്. മറ്റു ചിലയിടങ്ങളിൽ കൂടി കേസുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. പ്രതികളെ വൈകീട്ട് കണ്ണൂ൪ കോടതിയിൽ ഹാജരാക്കി.
ശ്രീകണ്ഠപുരം എ.എസ്.ഐ ബാലകൃഷ്ണൻ, സിവിൽ പൊലീസ് ഓഫിസ൪മാരായ മോഹനൻ, ഇബ്രാഹിം എന്നിവരും കവ൪ച്ചക്കാരെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story