സഹകരണസംഘം തെരഞ്ഞെടുപ്പ് സംഘര്‍ഷം: 29 പൊലീസുകാര്‍ക്കെതിരെ കേസ്
text_fieldsകണ്ണൂ൪: പൊലീസ് സഹകരണസംഘം തെരഞ്ഞെടുപ്പിനിടെ പൊലീസിൻെറ കൃത്യനി൪വഹണം തടസ്സപ്പെടുത്തിയെന്ന പേരിൽ മൂന്ന് എസ്.ഐമാരും സ്ഥാനാ൪ഥികളും അടക്കം 29 പൊലീസുകാ൪ക്കെതിരെ കണ്ണൂ൪ ടൗൺ പൊലീസ് കേസെടുത്തു. കെ.എ.പി ക്യാമ്പ് എസ്.ഐ രാധാകൃഷ്ണൻ, പെരിങ്ങോം പൊലീസ് സ്റ്റേഷൻ എസ്.ഐ രാജൻ, കണ്ണപുരം എസ്.ഐ ഗോവിന്ദൻ, സ്ഥാനാ൪ഥികളായ സഞ്ജയ് (എ.ആ൪ ക്യാമ്പ്, കണ്ണൂ൪), കെ.ജി. പ്രകാശ്കുമാ൪ (കൺട്രോൾ റൂം), അനീഷ്കുമാ൪ (ഇരിട്ടി സ്റ്റേഷൻ), പ്രജീഷ് (പയ്യന്നൂ൪ സ്റ്റേഷൻ), പ്രേമൻ (കെ.എ.പി നാലാം ബറ്റാലിയൻ), പായം രാജൻ (ആറളം സ്റ്റേഷൻ) എന്നിവരുൾപ്പെടെ 29 പേ൪ക്കെതിരെയാണ് ടൗൺ പൊലീസ് കേസെടുത്തത്. പ്രതി ചേ൪ക്കപ്പെട്ട രണ്ട് എസ്.ഐമാരും ആറ് സ്ഥാനാ൪ഥികളും ഉൾപ്പെടെ എല്ലാവരും ഇടത് അനുകൂലികളാണ്. ഇവ൪ക്കെതിരെ സസ്പെൻഷൻ നടപടികൾക്കും നീക്കമുണ്ട്. കോടതിവിധി നടപ്പാക്കാതിരിക്കാൻ പ്രവ൪ത്തനം നടത്തിയത് ഭരണാനുകൂല സംഘടനാ പ്രവ൪ത്തകരാണെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ, അവ൪ക്കെതിരെ കേസെടുക്കാതിരിക്കുന്നത് അപലപനീയമാണെന്നും സ്ഥാനാ൪ഥികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.