ഇ-ഗവേണന്‍സില്‍ സംസ്ഥാനം മുന്‍പന്തിയില്‍ -ചീഫ് സെക്രട്ടറി
text_fieldsകണ്ണൂ൪: ഇ-ഗവേണൻസ് സംവിധാനം നടപ്പാക്കുന്നതിൽ സംസ്ഥാനം മുൻപന്തിയിലാണെന്നും സാധാരണക്കാ൪ക്ക് ഇതിൻെറ ഗുണം ലഭിക്കുന്നതിന് ഉദ്യോഗസ്ഥ൪ പരമാവധി പ്രവ൪ത്തിക്കണമെന്നും ചീഫ് സെക്രട്ടറി ഇ.കെ ഭരത്ഭൂഷൺ. കണ്ണൂ൪ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന റോഡ് ട്രഞ്ചിങ് പെ൪മിറ്റ് മാനേജ്മെൻറ് സിസ്റ്റം ഉദ്ഘാടനം നി൪വ്വഹിക്കുകയായിരുന്നു അദ്ദേഹം.
റവന്യൂ വകുപ്പിൻെറ വിവിധ സേവനങ്ങൾ ഓൺലൈനായി ജനങ്ങൾക്ക് ലഭ്യമാക്കുന്നതിൽ ജില്ല ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കലക്ട൪ രത്തൻ ഖേൽക്ക൪ അധ്യക്ഷത വഹിച്ചു. ബി.എസ്.എൻ.എൽ, കെ.എസ്.ഇ.ബി, വാട്ട൪ അതോറിറ്റി തുടങ്ങിയ വിഭാഗങ്ങൾ റോഡിൽ കുഴിയെടുക്കുമ്പോൾ ജനങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ പരമാവധി ഒഴിവാക്കാൻ നാഷനൽ ഇൻഫ൪മാറ്റിക് സെൻറ൪ വികസിപ്പിച്ച സോഫ്റ്റ്വെയറാണ് റോഡ് ട്രഞ്ചിങ് പെ൪മിറ്റ് മാനേജ്മെൻറ് സിസ്റ്റം. റോഡ് പണി തീ൪ന്ന ഉടനെ വീണ്ടും റോഡിൽ പൈപ്പ് ലൈൻ, കേബിൾ പ്രവൃത്തികൾ നടത്തിയുള്ള റോഡ് തക൪ച്ച ഒഴിവാക്കുകയാണ് ലക്ഷ്യം. ജില്ലാ കലക്ട൪ ചെയ൪മാനും പി.ഡബ്ള്യു.ഡി റോഡ്സ് എക്സിക്യുട്ടീവ് എൻജിനീയ൪ ചെയ൪മാനുമായുള്ള ജില്ലാതല കോഓഡിനേഷൻ കമ്മിറ്റിയാണ് റോഡ് കട്ടിങിന് അനുമതി നൽകുന്നത്.
ഇനി മുതൽ ഓൺലൈനായാണ് ഇതിനുളള അപേക്ഷകൾ സമിതി സ്വീകരിച്ച് തീരുമാനമെടുക്കുക. സമയബന്ധിതമായി തീരുമാനങ്ങൾ എടുക്കാനും റോഡ് തക൪ച്ച ഒഴിവാക്കാനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. എ.ഡി.എം ഒ. മുഹമ്മദ് അസ്ലം സ്വാഗതവും പി.ഡബ്ള്യു.ഡി എക്സി. എൻജിനീയ൪ ശശിധരൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
