തൂതപ്പുഴ സംരക്ഷണ സമിതി രൂപവത്കരിച്ചു
text_fieldsചെ൪പ്പുളശ്ശേരി: തൂതപ്പുഴയിലെ അനധികൃത മണൽ വാരൽ തടയാൻ ചെ൪പ്പുളശ്ശേരി ഗ്രാമപഞ്ചായത്തിൽ വിളിച്ചുചേ൪ത്ത യോഗത്തിൽ തൂതപ്പുഴ സംരക്ഷണ സമിതി രൂപവത്കരിച്ചു. കാറൽമണ്ണ കാളികടവ് പമ്പ് ഹൗസിന് സമീപം നടത്തുന്ന അനധികൃത മണൽവാരലിനെതിരെ ക൪ശന നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യമുയ൪ന്നു.
പഞ്ചായത്ത് പ്രസിഡൻറ് കെ. സുരേഷ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഒറ്റപ്പാലം അഡീഷനൽ തഹസിൽദാ൪ സി. വിശ്വനാഥൻ, ഡെപ്യൂട്ടി തഹസിൽദാ൪ പി. വിജയഭാസ്ക൪, ചെ൪പ്പുളശ്ശേരി സബ് ഇൻസ്പെക്ട൪ പി. ചന്ദ്രൻ, സി.പി.എം ചെ൪പ്പുളശ്ശേരി ഏരിയാ കമ്മിറ്റിയംഗം കെ. ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.പി. വിനോദ്കുമാ൪, കെ.കെ.എ. അസീസ്, കേരള പത്രപ്രവ൪ത്തക അസോസിയേഷൻ മേഖലാ പ്രസിഡൻറ് സുര്യ സുരേഷ്, മാധ്യമ പ്രവ൪ത്തകരായ ശാന്തകുമാ൪ വെള്ളാലത്ത്, പി. മുരളീമോഹൻ, ഹംസ കാറൽമണ്ണ, സജീഷ്, അനന്തനാരായണൻ, പ്രസാദ് (ഡി.വൈ.എഫ്.ഐ) കെ. മനോജ് (യൂത്ത് കോൺഗ്രസ്) ഹകീം (യൂത്ത്ലീഗ്) എന്നിവ൪ സംസാരിച്ചു.
കാറൽമണ്ണ കാളികടവ് പമ്പ് ഹൗസിന് സമീപം വ്യാപകമായി നടക്കുന്ന അനധികൃത മണൽ വാരലിനെതിരെ ശക്തമായ പ്രചാരണ പരിപാടികൾക്ക് രൂപം നൽകി.
തൂതപ്പുഴയുടെ വിവിധ ഭാഗങൾ കേന്ദ്രീകരിച്ച് സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്യാമ്പുകൾ സംഘടിപ്പിക്കും.
അനധികൃതമായി മണൽ വാരുന്നവ൪ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഒറ്റപ്പാലം അഡീഷനൽ തഹസിൽദാ൪ ബി. വിശ്വനാഥൻ, ഡെപ്യൂട്ടി തഹസിൽദാ൪ ഇൻസ്പെക്ട൪ പി. വിജയഭാസ്ക൪, ചെ൪പ്പുളശ്ശേരി എസ്.ഐ പി. ചന്ദ്രൻ എന്നിവ൪ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.സുരേഷിനെ ചെയ൪മാനായും സബ് ഇൻസ്പെക്ട൪ പി. ചന്ദ്രനെ ജനറൽ കൺവീനറായും തെരഞ്ഞെടുത്തു. പൊതുജനങ്ങൾക്ക് ഒറ്റപ്പാലം സബ്കലക്ടറുടെ 9447704323 നമ്പറിൽ പരാതി നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
