Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_right‘പെണ്ണുകെട്ടിയപ്പോള്‍...

‘പെണ്ണുകെട്ടിയപ്പോള്‍ ബെക്കാമിന്‍െറ കണ്ണുപൊട്ടി’

text_fields
bookmark_border
‘പെണ്ണുകെട്ടിയപ്പോള്‍ ബെക്കാമിന്‍െറ കണ്ണുപൊട്ടി’
cancel

ലണ്ടൻ: പെണ്ണുകെട്ടിയപ്പോൾ ബെക്കാമിൻെറ കണ്ണുപൊട്ടി -പറഞ്ഞത് മറ്റാരുമല്ല, കുട്ടിക്കാലം തൊട്ട് മാഞ്ചസ്റ്റ൪ യുനൈറ്റഡിൽ ഡേവിഡ് ബെക്കാമിനെ തല്ലും തലോടലും കൊടുത്ത് വള൪ത്തിയ പരിശീലകൻ അലക്സ് ഫെ൪ഗൂസൻ. ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് പോപ് ഗായിക വിക്ടോറിയ ആഡംസിനെ വിവാഹം കഴിച്ചതോടെ ബെക്കാമിന് കളിയിൽ ശ്രദ്ധ കുറഞ്ഞെന്ന് ഫെ൪ഗൂസൻ അഭിപ്രായപ്പെട്ടത്. 27 വ൪ഷത്തോളം നീണ്ട യുനൈറ്റഡ് ടീമിൻെറ പരിശീലകസ്ഥാനത്ത് നിന്ന് ഈ വ൪ഷാമാദ്യമാണ് ഫെ൪ഗൂസൻ പടിയിറങ്ങിയത്. ഇംഗ്ളണ്ടിലെ എക്കാലത്തെയും ഏറ്റവും മികച്ച ഫുട്ബാള൪മാരുടെ പട്ടികയിലേക്ക് വള൪ന്ന ബെക്കാം 2003ൽ യുനൈറ്റഡ് വിട്ട് സ്പാനിഷ് ടീമായ റയൽ മാഡ്രിഡിലേക്ക് കുടിയേറിയെങ്കിലും ഇരുവ൪ക്കുമിടയിലെ സൗഹൃദം നിറഞ്ഞുതന്നെ നിന്നു.
വിവാഹശേഷം സെലിബ്രിറ്റി പദവി കൈവന്നതോടെ ബെക്കാമിൻെറ ജീവിതത്തിൽ മാറ്റങ്ങളുമുണ്ടായെന്ന് ഫെ൪ഗൂസൻ പറഞ്ഞു. 2007ൽ റയൽ വിട്ട് അത്രയൊന്നും അറിയപ്പെടാത്ത അമേരിക്കയിലെ ലോസ് ആഞ്ജലസ് ഗാലക്സി ക്ളബിനുവേണ്ടി കളിക്കാനുള്ള ബെക്കാമിൻെറ തീരുമാനം അദ്ഭുതപ്പെടുത്തുന്നതായിരുന്നു. 12ാം വയസ്സുമുതൽ ബെക്കാമിനെ തനിക്കറിയാം. മികച്ച ഫുട്ബാൾ താരമാകുക എന്നതായിരുന്നു അവൻെറ ആഗ്രഹം. ഉത്സാഹിയായ ബെക്കാം രാത്രി സ്കൂൾ കുട്ടികളുമായത്തെി പരിശീലനം നടത്തിയിരുന്നു. അതുതന്നെയായിരുന്നു ബെക്കാമിൻെറ മുതൽക്കൂട്ട്. എന്നാൽ, വിക്ടോറിയയെ വിവാഹം കഴിച്ചതോടെ ബെക്കാം മാറി. വന്നു ചേ൪ന്ന സെലിബ്രിറ്റി പദവി ബെക്കാമിലെ ഫുട്ബാളറെ തള൪ത്തി. കളിയിൽ ശ്രദ്ധ നഷ്ടപ്പെട്ടു. 2007ൽ തങ്ങൾ ബെക്കാമിനെ റയലിന് കൈമാറുമ്പോൾ അദ്ദേഹം മികച്ച നിലവാരത്തിലുള്ള താരമായിരുന്നെന്നും ഫെ൪ഗൂസൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story