Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightചതുര്‍ദിനം: മലയാളി...

ചതുര്‍ദിനം: മലയാളി മികവില്‍ ഇന്ത്യ‘എ’ തിരിച്ചടിക്കുന്നു

text_fields
bookmark_border
ചതുര്‍ദിനം: മലയാളി മികവില്‍ ഇന്ത്യ‘എ’ തിരിച്ചടിക്കുന്നു
cancel

ഷിമോഗ: വെസ്റ്റിൻഡീസ് ‘എ’ക്കെതിരെ അനൗദ്യോഗിക ചതു൪ദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ മലയാളി താരം, ഓപണ൪ വി.എ. ജഗദീഷിൻെറയും (79 നോട്ടൗട്ട്) മറുനാടൻ മലയാളി അഭിഷേക് നായരുടെയും (56 നോട്ടൗട്ട്) അ൪ധശതകങ്ങളുടെ മികവിൽ ഇന്ത്യ ‘എ’ തിരിച്ചടിക്കുന്നു. രണ്ടാം ദിനം കളിനി൪ത്തുമ്പോൾ വിൻഡീസിൻെറ ഒന്നാം ഇന്നിങ്സ് സ്കോറായ 406നെതിരെ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തിട്ടുണ്ട്. ഫോളോ ഓൺ ഒഴിവാക്കാൻ ആതിഥേയ൪ക്ക് 66 റൺസ് കൂടി വേണം. നിലവിൽ എതിരാളികളേക്കാൾ 215 റൺസിന് പിന്നിലാണ് ഇന്ത്യ.
ഓപണ൪ ഗൗതം ഗംഭീ൪ (11), ക്യാപ്റ്റൻ ചേതേശ്വ൪ പൂജാര (25), മധ്യനിരയിൽ പരീക്ഷണം നടത്തിയ വീരേന്ദ൪ സെവാഗ് (7) എന്നീ പ്രമുഖരുടെ പെട്ടെന്നുള്ള പുറത്താകൽ തുടക്കത്തിൽ ഇന്ത്യയെ സമ്മ൪ദത്തിലാക്കിയെങ്കിലും മലയാളി യുവതാരങ്ങൾ നിയന്ത്രണമേറ്റെടുത്തതോടെ ആതിഥേയ൪ ട്രാക്കിലത്തെി. ഒന്നാം വിക്കറ്റിൽ ഗംഭീറിനൊപ്പം 44ഉം രണ്ടാം വിക്കറ്റിൽ പൂജാരക്കൊപ്പം 66ഉം റൺസ് കൂട്ടിച്ചേ൪ത്ത ജഗദീഷ് നാലാം വിക്കറ്റിൽ അഭിഷേക് നായരുമൊന്നിച്ച് 77 റൺസിൻെറ അഭേദ്യ സഖ്യം പടുത്തുയ൪ത്തി. 172 പന്തിൽ എട്ടു ബൗണ്ടറികളടങ്ങുന്നതായിരുന്നു ജഗദീഷിൻെറ ഇന്നിങ്സ്. 38 പന്തിൽ ഏഴ് ബൗണ്ടറികളോടെയാണ് അഭിഷേക് അ൪ധശതകം പിന്നിട്ടത്. രണ്ട് വിക്കറ്റ് നേട്ടത്തോടെ വീരസ്വാമി പെരുമാളാണ് തുടക്കത്തിൽ ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. കഴിഞ്ഞ മത്സരത്തിലെ ബൗളിങ് ഹീറോ നികിത മില്ല൪ ഒരു വിക്കറ്റെടുത്തു.
ഇന്ത്യൻ നിരയിൽ ഭാ൪ഗവ് ഭട്ടിൻെറ ഏഴ് വിക്കറ്റ് നേട്ടമായിരുന്നു രണ്ടാം ദിനത്തിലെ സവിശേഷത. ആറിന് 286 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുട൪ന്ന വിൻഡീസിനെ സെഞ്ച്വറിക്ക് ഒമ്പത് റൺസകലെ വെച്ച് പുറത്തായ ലിയോൻ ജോൺസും (91), അ൪ധശതകം നേടിയ മില്ലറുമാണ് (64) മികച്ച സ്കോറിലേക്കത്തെിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story