Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightക്രിക്കറ്റ് അറ്റ്...

ക്രിക്കറ്റ് അറ്റ് സ്കൂള്‍ പദ്ധതിയില്‍ 1500 സ്കൂളുകള്‍ -ടി.സി. മാത്യു

text_fields
bookmark_border
ക്രിക്കറ്റ് അറ്റ് സ്കൂള്‍ പദ്ധതിയില്‍ 1500 സ്കൂളുകള്‍ -ടി.സി. മാത്യു
cancel

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ നടപ്പാക്കുന്ന ക്രിക്കറ്റ് അറ്റ് സ്കൂൾ പദ്ധതിയുടെ ക്രിക്കറ്റ് മത്സരത്തിൽ ഇത്തവണ 1500ഓളം സ്കൂൾ ടീമുകൾ പങ്കെടുക്കുമെന്ന് കെ.സി.എ പ്രസിഡൻറ് ടി.സി.മാത്യു. ഇത്രയധികം ടീമുകൾ പങ്കെടുക്കുന്ന മത്സരമെന്ന നിലയിൽ ഇത് റെക്കോഡാണ്. ദേശീയ ക്രിക്കറ്റ് അക്കാദമി ചെയ൪മാനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തിരുവനന്തപുരം പ്രസ് ക്ളബിൻെറ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു.
കഴിഞ്ഞ വ൪ഷം 1093 സ്കൂളുകളാണ് മത്സരിച്ചത്. അടുത്തവ൪ഷം സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾക്കായി പ്രത്യേക മത്സരങ്ങൾ നടത്തും. 14 ജില്ലകളിലും പരിശീലനത്തിനുള്ള സൗകര്യങ്ങൾ ഏ൪പ്പെടുത്തിയിട്ടുണ്ട്.
ക൪ണാടകയിൽ ക്രിക്കറ്റ് അക്കാദമിക്ക് സ്വന്തം സ്ഥലം ലഭ്യമാക്കുകയെന്നതാണ് പ്രഥമ ദൗത്യം. സ്ഥലത്തിനുവേണ്ടി ക൪ണാക സ൪ക്കാറിന് 50 കോടി രൂപ നൽകിയിട്ടുണ്ട്. എന്നാൽ, സ്ഥലം കിട്ടിയിട്ടില്ല. രാജിവെച്ച പരിശീലക൪ക്ക് പകരക്കാരെയും കണ്ടത്തെണം.രാജ്യത്തെ മികച്ച കോച്ചുകൾ ഉള്ളത് കേരളത്തിലും പശ്ചിമ ബംഗാളിലുമാണ്. ഐ.പി.എൽ ടീമിന് വേണ്ടിയും ച൪ച്ച തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ ഐ.പി.എൽ മത്സരം നടത്തണമെങ്കിൽ വിനോദനികുതിയിലടക്കം ഇളവ് കൊടുക്കണം.
തിരുവനന്തപുരത്ത് അന്ത൪ദേശീയ നിലവാരമുള്ള സ്റ്റേഡിയം പൂ൪ത്തിയാകുന്ന മുറക്ക് അന്ത൪ദേശീയ ടൂ൪ണമെൻറ് സംഘടിപ്പിക്കാൻ കഴിയും. ദേശീയ ഗെയിംസ് പൂ൪ത്തിയാകുന്നതോടെ കാര്യവട്ടം സ്റ്റേഡിയത്തിൻെറ പരിപാലനം ക്രിക്കറ്റ് അസോസിയേഷൻ ഏറ്റെടുക്കും. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലും അന്ത൪ദേശീയ നിലവാരമുള്ള സ്റ്റേഡിയം എന്നതാണ് ലക്ഷ്യം. തുമ്പ സെൻറ് സേവ്യേഴ്സ് കോളജിൻെറ സ്റ്റേഡിയം അസോസിയേഷൻ ഏറ്റെടുത്തിട്ടുണ്ട്. മംഗലപുരത്ത് പത്തേക്കറിൽ സ്റ്റേഡിയം നി൪മിക്കും. ആലപ്പുഴ എസ്. ഡി, കളമശേരി രാജഗിരി, സെൻറ് പോൾസ് എന്നീ കോളജുകളുടെ ഗ്രൗണ്ട് അസോസിയേഷൻ ഏറ്റെടുത്തിട്ടുണ്ട്. തിരുവല്ല, തൊടുപുഴ, കണ്ണൂ൪ എന്നിവിടങ്ങളിലും സ്റ്റേഡിയം നി൪മിക്കും. വയനാട് സ്റ്റേഡിയത്തിൻെറ നി൪മാണം അവസാന ഘട്ടത്തിലാണ്. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മേഖലാ പരിശീലന കേന്ദ്രമാക്കി വയനാടിനെ മാറ്റാൻ കഴിയുമോയെന്ന് പരിശോധിക്കും. സ്റ്റേഡിയങ്ങൾ വികസിപ്പിക്കുമ്പോഴും അവിടെ ഫുട്ബാൾ മത്സരങ്ങൾക്കും അവസരമുണ്ടാകും. ഫുട്ബാൾ ഒഴിവാക്കി ക്രിക്കറ്റ് കൊണ്ടുവരുന്നതിനോട് കെ.സി.എക്ക് യോജിപ്പില്ല.
അസോസിയേഷനുവേണ്ടി സ൪ക്കാറിൽനിന്ന് സഹായം വാങ്ങില്ളെന്ന് അദ്ദേഹം പറഞ്ഞു. ബി.സി.സി.ഐയിൽനിന്ന് സഹായം ലഭിക്കുന്നതിനാലാണിത്.
ശ്രീശാന്തിൻെറ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് ബി.സി.സി.സി.ഐയുമായി ച൪ച്ച നടത്തുന്നുണ്ട്. ഇക്കാര്യത്തിൽ കെ.സി.എക്ക് ചില ധാരണകളുണ്ട്. അത് ശ്രീശാന്തുമായി ച൪ച്ച ചെയ്യും. കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിൽ പരിശീലനം നടത്താൻ അനുമതി നൽകിയിട്ടുണ്ട്.എന്നാൽ ഇന്നുവരെ ശ്രീശാന്ത് പരിശീലനത്തിന് എത്തിയിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story