Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിവാഹ പ്രായം: മുസ്ലിം...

വിവാഹ പ്രായം: മുസ്ലിം സംഘടനകള്‍ക്ക് പിന്തിരിപ്പന്‍ നിലപാട് -പിണറായി

text_fields
bookmark_border
വിവാഹ പ്രായം: മുസ്ലിം സംഘടനകള്‍ക്ക്   പിന്തിരിപ്പന്‍ നിലപാട് -പിണറായി
cancel

കണ്ണൂ൪: മതത്തിൻെറ പേരിൽ ചില സംഘടനകൾ നടത്തുന്ന പ്രവ൪ത്തനങ്ങൾ മുസ്ലിം സമുദായത്തെ പൊതുസമൂഹത്തിൽ നിന്ന് അകറ്റാനേ ഉപകരിക്കൂവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. വിവാഹ പ്രായത്തിൻെറ കാര്യത്തിൽ ചില സംഘടനകൾക്ക് പിന്തിരിപ്പൻ നിലപാടാണെന്നും അത് അംഗീകരിക്കാനാവില്ളെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയം ഗ്രൗണ്ടിൽ ‘മലബാറിലെ മുസ്ലിംകളും ഇടതുപക്ഷവും’ സെമിനാ൪ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
അയ്യായിരത്തോളം മുസ്ലിം സ്ത്രീപുരുഷൻമാ൪ പങ്കെടുത്ത സെമിനാറിൽ ഒന്നരമണിക്കൂറിലേറെ നീണ്ട പിണറായിയുടെ പ്രസംഗം ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ച സി.പി.എമ്മിൻെറ നിലപാട് വെളിപ്പെടുത്തുന്ന നയപ്രഖ്യാപനമായി.
കടുത്ത മുസ്ലിം വിശ്വാസികളായി തന്നെ മലബാ൪ കലാപത്തിൻെറ മുൻനിരയിൽ അണിനിരന്നവ൪ മതനിരപേക്ഷ സമീപനമാണ് സ്വീകരിച്ചതെന്ന് പിണറായി പറഞ്ഞു. മലബാ൪ കലാപത്തെ സാ൪വദേശീയ തലത്തിൽ ഉയ൪ത്തിപ്പിടിച്ചത് കമ്യൂണിസ്റ്റുകളാണ്. ‘1921ൻെറ ആഹ്വാനവും താക്കീതും’ എന്ന പ്രമേയം കമ്യൂണിസ്റ്റുകൾ അംഗീകരിച്ചതും അതുകൊണ്ടാണ്. വാരിയൻകുന്നത്തിനെപ്പോലുള്ളവ൪ ഹിന്ദു-മുസ്ലിം സാഹോദര്യം നിലനി൪ത്തിയുള്ള സാമ്രാജ്യത്വ വിരുദ്ധ സമീപനമാണ് സ്വീകരിച്ചത്. ഈ സമരത്തിൻെറ പിന്തുട൪ച്ചയായിരുന്നു കമ്യൂണിസ്റ്റുകൾ പിന്നീട് നടത്തിയ പോരാട്ടം.
ഇന്ന് ചില സംഘടനകൾ മുസ്ലിംസമൂഹത്തെ പൊതുസമൂഹത്തിൽ നിന്ന് അകറ്റാനാണ് ശ്രമിക്കുന്നത്. മുസ്ലിംലീഗ് അധികാരം മാത്രം ലക്ഷ്യമിടുന്നു. മുസ്ലിം പ്രമാണിമാരെ സംരക്ഷിക്കാൻ മാത്രമാണ് താൽപര്യം. ലീഗിൻെറ സാമുദായിക വ൪ഗീയതയാണ് ആ൪.എസ്.എസ് ഉപയോഗിക്കുന്നത്. മുസ്ലിം വിഭാഗങ്ങളിൽ പ്രബലരായ സുന്നികൾ മതനിരപേക്ഷ സ൪ക്കാറിന് കീഴിൽ ജീവിക്കുന്നത് അനിസ്ലാമികമല്ളെന്ന് വിശ്വസിക്കുന്നവരാണ്. ഈ നിലപാടാണ് ശ്ളാഘനീയം.
നദ്വത്തുൽ മുജാഹിദ് പ്രസ്ഥാനം സ്ത്രീകളുടെ പള്ളിപ്രവേശത്തിലും വിദ്യാഭ്യാസത്തിലും അന്ധവിശ്വാസത്തിനെതിരായും ഒട്ടേറെ സേവനം ചെയ്തു. പക്ഷേ, പുതിയ കാലഘട്ടത്തിനനുസരിച്ച് അവ൪ക്കത് തുടരാനാവുന്നുണ്ടോ എന്നറിയില്ല. എന്നാൽ, ജമാഅത്തെ ഇസ്ലാമി മതേതരത്വത്തെ അംഗീകരിക്കുന്നില്ല.
ഇസ്ലാമിക രാഷ്ട്രവാദികളായ ഇവ൪ ആ൪.എസ്.എസിൻെറ ഹിന്ദുരാഷ്ട്രവാദത്തിന് തുല്യമായ ആശയമാണ് പ്രചരിപ്പിക്കുന്നത്. ഇതിന് മുഖംമൂടിയായി വെൽഫെയ൪ പാ൪ട്ടിയും രൂപവത്കരിച്ചിരിക്കുന്നു. ഇവരുടെ വ൪ഗീയ വീക്ഷണം സമൂഹം ചെറുത്ത് തോൽപിക്കണം. എൻ.ഡി.എഫ് തീവ്രവാദത്തിന് മറയിടാനാണ് എസ്.ഡി.പി.ഐ രൂപവത്കരിച്ചത്.
മുസ്ലിംകൾക്ക് പൊതുസമൂഹവുമായി ബന്ധം നിലനിൽക്കാൻ മതനിരപേക്ഷ സമൂഹം നിലനിൽക്കണം. കമ്യൂണിസ്റ്റുകളാണ് മതനിരപേക്ഷതയുടെ കാവൽക്കാരെന്ന് മുസ്ലിംകൾ തിരിച്ചറിയണം -പിണറായി പറഞ്ഞു.
മുസ്ലിം പെൺകുട്ടികളുടെ വിവാഹ പ്രായം പതിനാറ് ആക്കണമെന്ന വാദം പിന്തിരിപ്പനാണെന്നും ചെറുത്ത് തോൽപിക്കേണ്ടതാണെന്നും പിണറായി പറഞ്ഞു. വിവാഹ പ്രായം പതിനാറ് ആക്കുമ്പോൾ പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ് തടയപ്പെടുന്നത്. കളിച്ചു നടക്കേണ്ട പ്രായത്തിൽ ദാമ്പത്യത്തിലേ൪പ്പെടാനും പ്രസവിക്കാനും നി൪ബന്ധിക്കുന്നത് പ്രാകൃതമാണ്. ഇതംഗീകരി ക്കാനാവില്ല. ശക്തമായ പ്രചാരണം ഇതിനെതിരെ നടത്തുമെന്നും പിണറായി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story