അബൂദബി: ഗാന്ധി ജയന്തിയുടെ ഭാഗമായി ഇന്ത്യൻ മീഡിയ അബൂദബി സംഘടിപ്പിക്കുന്ന രാജ്യാന്തര അഹിംസാ ദിനാചരണം വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ രാത്രി പത്തുവരെ ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ നടക്കും. രാവിലെ 10.30ന് സാംസ്കാരിക-യുവജന-സാമൂഹിക വികസന മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ മീഡിയ അബൂദബി ലോഗോ പ്രകാശനവും അദ്ദേഹം നി൪വഹിക്കും.
ഇന്ത്യൻ എംബസി സാംസ്കാരിക വിഭാഗം, ഇന്ത്യൻ ഇസ്ലാമിക് സെൻറ൪, ഗാന്ധി സാഹിത്യവേദി എന്നിവയുമായി സഹകരിച്ചു നടക്കുന്ന പരിപാടിയിൽ കേരള നിയഭസഭാ സ്പീക്ക൪ ജി.കാ൪ത്തികേയൻ, ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലെ സാമൂഹികക്ഷേമ വിഭാഗം കൗൺസില൪ ആനന്ദ് ബ൪ദൻ എന്നിവ൪ സംബന്ധിക്കും. ആ൪ട്ടിസ്റ്റ് ഖലീലുല്ല ഷംനാട് കാലിഗ്രാഫിയിൽ രൂപകൽപന ചെയ്ത ഇന്ത്യൻ മീഡിയയുടെ ഉപഹാരം പ്രസിഡൻറ് ടി.എ.അബ്ദുൽ സമദ് ശൈഖ് നഹ്യാന് സമ്മാനിക്കും. ആദ്യമായി ഇസ്ലാമിക് സെൻററിലെത്തുന്ന ശൈഖ് നഹ്യാന് സെൻററിൻെറ ഉപഹാരം പ്രഡിഡൻറ് പി.ബാവഹാജി നൽകും. 200ലേറെ വിദ്യാ൪ഥികൾ പങ്കെടുക്കുന്ന പെയിൻറിംഗ് മൽസരം, 13 സ്കൂളുകൾ പങ്കെടുക്കുന്ന ക്വിസ് മൽസരം എന്നിവ നടക്കും.
വൈകുന്നേരം ഏഴിന് സാംസ്കാരിക സമ്മേളനം സ്പീക്ക൪ ജി.കാ൪ത്തികേയൻ ഉദ്ഘാടനം ചെയ്യും. പി.ബാവഹാജി, ഗാന്ധി സാഹിത്യവേദി പ്രസിഡൻറ് വി.ടി.വി ദാമോദരൻ, യൂനിവേഴ്സൽ ആശുപത്രി എം.ഡി ഡോ.ഷെബീ൪ നെല്ലിക്കോട്, മൈഫുഡ് റസ്റ്റോറൻറ് എം.ഡി ഷിബു വ൪ഗീസ് എന്നിവ൪ സമ്മാനദാനം നി൪വഹിക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2013 11:35 AM GMT Updated On
date_range 2013-10-03T17:05:22+05:30രാജ്യാന്തര അഹിംസാദിനാഘോഷം നാളെ ശൈഖ് നഹ്യാന്‍ ഉദ്ഘാടനം ചെയ്യും
text_fieldsNext Story