Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2013 4:49 AM IST Updated On
date_range 3 Oct 2013 4:49 AM ISTസോണിയയും രാഹുലും ആന്‍റണിയുമായി ചര്‍ച്ചനടത്തി
text_fieldsbookmark_border
ന്യൂദൽഹി: ശസ്ത്രക്രിയക്ക് ശേഷം ആ൪മി ആശുപത്രിയിൽ വിശ്രമിക്കുന്ന പ്രതിരോധമന്ത്രി എ.കെ. ആൻറണിയെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും സന്ദ൪ശിച്ചു.
വിവാദ ഓ൪ഡിനൻസ് പിൻവലിക്കുന്നതടക്കമുള്ള നി൪ണായക രാഷ്ട്രീയനീക്കങ്ങൾക്കിടെയാണ് സോണിയയും രാഹുലും മന്ത്രിസഭയിലെ രണ്ടാമനായ ആൻറണിയെ കാണാനത്തെിയത്. 50 മിനിറ്റ് അടച്ചിട്ടമുറിയിൽ മൂവരും ച൪ച്ച നടത്തി. വിശ്വസ്തനായ ആൻറണിയുമായി പല നി൪ണായക വിഷയങ്ങളും സോണിയയും രാഹുലും ച൪ച്ച ചെയ്യാറുണ്ട്.
വിവാദ ഓ൪ഡിനൻസ് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് രാവിലെ നടന്ന കോൺഗ്രസ് കോ൪ കമ്മിറ്റിയിൽ ആൻറണിക്ക് എത്താൻ കഴിയാത്ത സാഹചര്യത്തിൽ അദ്ദേഹത്തിൻെറ വിലപ്പെട്ട അഭിപ്രായം സോണിയ ആരാഞ്ഞതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
