Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിയ്യൂര്‍ ജയിലില്‍...

വിയ്യൂര്‍ ജയിലില്‍ ഭക്ഷ്യ വിഷബാധ; 46 തടവുകാര്‍ ആശുപത്രിയില്‍

text_fields
bookmark_border
വിയ്യൂര്‍ ജയിലില്‍ ഭക്ഷ്യ വിഷബാധ; 46 തടവുകാര്‍ ആശുപത്രിയില്‍
cancel

തൃശൂ൪/മുളങ്കുന്നത്തുകാവ്: വിയ്യൂ൪ സെൻട്രൽ ജയിലിൽ ഭക്ഷ്യവിഷബാധയത്തെുട൪ന്ന് 46 തടവുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രിയിലത്തെിച്ച 26 പേരിൽ രണ്ടുപേരെ നില വഷളായതിനെ തുട൪ന്ന് മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ തീവ്രവാദക്കേസിൽ കൊടുംകുറ്റവാളികളായി എൻ.ഐ.എ കണ്ടത്തെിയ ഫൈസൽ, ജംഷീ൪,ഫഹദ്,റബാഹ് എന്നിവരുമുണ്ട്. ഇവ൪ക്ക് പ്രത്യേക കാവൽ ഏ൪പ്പെടുത്തി.
തടവുകാ൪ക്ക് രാവിലെ പൂരി മസാലയും ഉച്ചക്ക് ഗാന്ധിജയന്തിയോടനുബന്ധിച്ച് സദ്യയും നൽകിയിരുന്നു. സദ്യ കഴിഞ്ഞയുടൻ ഛ൪ദി അനുഭവപ്പെട്ട എട്ടുപേരെ ഡോക്ട൪ പരിശോധിച്ചു. മൂന്നു മണിയോടെ വിവിധ ബ്ളോക്കുകളിൽ കൂടുതൽ പേ൪ക്ക് ഛ൪ദിയും കടുത്ത വയറുവേദനയും അനുഭവപ്പെട്ടു. ജയിൽ വാഹനത്തിൽ ഇവരെ മെഡിക്കൽ കോളജാശുപത്രിയിലേക്കും ജില്ലാ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ളെന്ന് ജയിൽ അധികൃത൪ അറിയിച്ചു. ഭക്ഷണത്തിൻെറ സാമ്പിൾ പരിശോധിക്കും. ആശുപത്രിയിൽ എത്തിച്ചവ൪ക്ക് ഡ്രിപ്പ് നൽകി വാ൪ഡിലേക്ക് മാറ്റിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story