നെയ്യാറ്റിൻകര: ധനുവച്ചപുരം ഐ.ടി.ഐയിലെ സംഘ൪ഷത്തിൽ എസ്.എഫ്.ഐ പ്രവ൪ത്തകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച നെയ്യാറ്റിൻകരയിൽ ഹ൪ത്താൽ ആചരിച്ചു. രാത്രി മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകുന്നതിനിടെ ചെറിയ തോതിൽ സംഘ൪ഷമുണ്ടായി. ആറ് പൊലീസുകാ൪ക്ക് പരിക്കേറ്റു. വി.എച്ച്.പിക്കാരുടെ കൊടിമരം നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് തടഞ്ഞതോടെയാണ് സംഘ൪ഷത്തിനിടയാക്കിയത്. നെയ്യാറ്റിൻകര സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ബാബു, എ.എസ്.ഐ മോഹൻദാസ്, ക്യാമ്പിൽ നിന്നെത്തിയ പൊലീസുകാ൪ക്കുമാണ് പരിക്ക്. കണ്ടാലറിയാവുന്ന അൻപതോളം പേ൪ക്കെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. വിലാപയാത്രക്കിടെ കടകൾക്കും ബസിനുംനേരെ ആക്രമണമുണ്ടായി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2013 12:45 PM GMT Updated On
date_range 2013-10-02T18:15:07+05:30വിലാപ യാത്രക്കിടെ ആക്രമണം; പൊലീസുകാര്‍ക്ക് പരിക്ക്
text_fieldsNext Story