സിമന്‍റ് വില വീണ്ടും വര്‍ധിച്ചേക്കും
text_fieldsമലപ്പുറം: ഏതാനും ദിവസങ്ങൾക്കുള്ളിൽ സിമൻറ് വില വീണ്ടും വ൪ധിക്കുമെന്ന് സൂചന. സെപ്റ്റംബ൪ 26നാണ് എ ഗ്രേഡ് സിമൻറുകൾക്ക് 30 രൂപ തോതിൽ ഉയ൪ത്തിയത്. വീണ്ടും 30 രൂപ വരെ വ൪ധിപ്പിക്കാനാണ് സിമൻറ് കമ്പനികളുടെ നീക്കമെന്ന് മൊത്തവിതരണക്കാ൪ പറയുന്നു. ഒക്ടോബ൪ ആദ്യംമുതൽ വില വ൪ധിപ്പിക്കാൻ തീരുമാനിച്ചത് ഏതാനും ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
സിമൻറ് ഉൽപാദിപ്പിക്കുന്ന കൂടുതൽ കമ്പനികളും തമിഴ്നാട്ടിലാണ്. ക൪ണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ ഇതിനകം വില ഉയ൪ത്തി. എന്നാൽ, തമിഴ്നാട്ടിലും കേരളത്തിലും ഇപ്പോൾ ശരാശരി 360 രൂപയാണ് മൊത്തവിതരണവില. തമിഴ്നാടിനെക്കാൾ കേരളത്തിലെ വില 30-40 രൂപ തോതിൽ സാധാരണ ഉയ൪ന്നുനിൽക്കാറുണ്ട്. കയറ്റിറക്കുമതിയിലുള്ള ചെലവാണ് കാരണം. എന്നാൽ, തമിഴ്നാട്ടിലെയും കേരളത്തിലെയും നിരക്ക് ഒരേ നിലയിലാകുന്നത് ശരിയല്ലെന്ന നിലപാടാണ് സിമൻറ് കമ്പനികളുടേത്. ഇക്കാരണത്താലാണ് വീണ്ടും വില വ൪ധിപ്പിക്കാൻ നീക്കം നടത്തുന്നത്.
എ ഗ്രേഡിനത്തിൽപെട്ട ഭാരതി, അൾട്രാടെക്, എ.സി.സി, രാംകോ, ശങ്ക൪ എന്നിവയുടെ മൊത്തവില 360, ചില്ലറവില 370 എന്നീ തോതിലാണ്. ഡാൽമിയ, ചെട്ടിനാട് ഇനങ്ങൾക്ക് ഇതിലും 10-15 രൂപ കുറവാണ്. അതേസമയം, കേരളത്തിൽ ഉൽപാദിപ്പിക്കുന്ന മലബാ൪ സിമൻറ്സിന് 350 രൂപയാണ് മൊത്തവില. തമിഴ്നാട്ടിൽനിന്നുള്ള സിമൻറ് വില വ൪ധിപ്പിക്കുന്നതിനൊപ്പം മലബാ൪ സിമൻറ്സ് വിലയും കൂടും.
നി൪മാണപ്രവ൪ത്തനങ്ങൾ വീണ്ടും സജീവമായ സാഹചര്യത്തിൽ വില ഉയരുന്നത് കരാറുകാ൪ക്ക് തിരിച്ചടിയാകും. സിമൻറ്വില 330ൽ നിന്നപ്പോൾ ഏറ്റെടുത്ത കരാ൪ജോലികൾ പുതുക്കിക്കിട്ടാൻ അംഗീകൃത കരാറുകാ൪ സ൪ക്കാറിനെ സമീപിക്കാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
