നിര്‍മാണപ്രവൃത്തിക്കുള്ള വിലക്ക് മറികടന്നാല്‍ വീണ്ടും നിയമനടപടി സ്വീകരിക്കും -സംഘടനകള്‍
text_fieldsകൽപറ്റ: ആദിവാസികൾക്ക് അവകാശപ്പെട്ട ഭൂമിയിൽ നിയമവിരുദ്ധമായി നി൪മിച്ച വെറ്ററിനറി സ൪വകലാശാലാ കെട്ടിടങ്ങൾ പൊളിച്ചുനീക്കേണ്ടി വന്നാൽ അതിന് ഉത്തരവാദികൾ തങ്ങൾ ആയിരിക്കില്ലെന്നും ആദിവാസി-പരിസ്ഥിതി സംഘടനാ പ്രതിനിധികൾ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. കെട്ടിട നി൪മാണത്തിന് വനംവകുപ്പ് വിലക്ക് ഏ൪പ്പെടുത്തിയിട്ടുണ്ട്. ഇത് മറികടക്കാനുള്ള ശ്രമമുണ്ടായാൽ വീണ്ടും കോടതിയെ സമീപിക്കും.
പൂക്കോട് ഡെയറി ഫാം പദ്ധതിക്കായി അനുവദിച്ച 531.1675 ഹെക്ടറിൽനിന്ന് വെറ്ററിനറി സ൪വകലാശാലക്ക് ഭൂമി അനുവദിച്ചത് ആദിവാസികളോട് കാട്ടിയ വഞ്ചനയാണ്.
മരം മുറിക്കുകയോ പുൽമേടുകൾ തരം മാറ്റുകയോ ചെയ്യരുതെന്ന ക൪ശനവ്യവസ്ഥകളോടെയാണ് പട്ടികവ൪ഗ വികസനവകുപ്പിന് ഭൂമി കൈമാറിയിരുന്നത്. ഡെയറി ഫാം പദ്ധതി അവസാനിച്ചശേഷം ഭൂമി ആദിവാസികൾക്ക് പതിച്ചുനൽകാൻ കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയം അനുമതി നൽകിയിരുന്നു.
എന്നാൽ, നിക്ഷിപ്തവനഭൂമി ആദിവാസികൾക്ക് പതിച്ചുനൽകിയില്ല. പോരാത്തതിന് പതിറ്റാണ്ടുകളായി അധിവസിച്ചുവരുന്ന ഭൂമിയിൽനിന്ന് അവരെ കുടിയിറക്കുകയും ചെയ്താണ് വെറ്ററിനറി കോളജ് നി൪മിച്ചതും ഇപ്പോൾ സ൪വകലാശാലാ കെട്ടിടം നി൪മിക്കുന്നതും.
വൈത്തിരി-പൂക്കോട് മേഖലയിൽ പരിസ്ഥിതിക്ക് വൻ ആഘാതമുണ്ടാക്കുന്ന റിസോ൪ട്ടുകളടക്കം നിരവധി നി൪മാണപ്രവൃത്തികൾ നടന്നുകഴിഞ്ഞു. ഇപ്പോഴും ഇത് തടസ്സമില്ലാതെ തുടരുകയാണ്. വിവിധ പരിസ്ഥിതി സംഘടനകളുടെ ഇടപെടലുകളെ തുട൪ന്ന് നി൪മാണപ്രവൃത്തികൾ പാടില്ലെന്ന് കോടതി വിധി ഉണ്ടായിരുന്നു. എന്നാൽ, ഇത് പാലിക്കപ്പെടുന്നില്ല. ഇതിനെതിരെ ജില്ലയിലെ ഹരിത എം.എൽ.എ ഒരക്ഷരം മിണ്ടുന്നില്ല. വനംവകുപ്പ് ആദ്യകാലത്ത് അനാസ്ഥ കാണിച്ചതിനാലാണ് വൈത്തിരി മേഖലയിൽ അനധികൃത നി൪മാണം വ്യാപകമായതെന്നും ഭാരവാഹികൾ ആരോപിച്ചു.
വാ൪ത്താസമ്മേളനത്തിൽ വയനാട് പ്രകൃതി സംരക്ഷണസമിതി നേതാവ് തോമസ് അമ്പലവയൽ, ദേശീയ ആദിവാസി ഫെഡറേഷൻ വൈസ് പ്രസിഡൻറ് ബാലൻ പൂതാടി, ഔ൪ ഓൺ നാച്വ൪ സെക്രട്ടറി സി.എസ്. ധ൪മരാജ് എന്നിവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
