കുടുംബനാഥനെ മര്‍ദിച്ചെന്ന ആരോപണം കള്ളമെന്ന് ഭാര്യയും മക്കളും
text_fieldsകൽപറ്റ: കുടുംബനാഥനെ തങ്ങൾ കെട്ടിയിട്ട് മ൪ദിച്ചുവെന്ന ആരോപണം സത്യവിരുദ്ധമാണെന്ന് ഭാര്യയും മക്കളും വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. വരദൂ൪ വിദ്യാനിലയം മല്ലീനാഥിനെ നാലുദിവസം വീട്ടിനുള്ളിൽ അടച്ചിട്ട് മ൪ദിച്ചുവെന്ന വാ൪ത്ത അസത്യമാണെന്നും ഒരു അയൽവാസി തങ്ങളുടെ വീടും സ്ഥലവും കൈവശപ്പെടുത്താൻ ശ്രമിക്കുന്നതിൻെറ ഭാഗമായാണ് അസത്യം പ്രചരിപ്പിക്കുന്നതെന്നും മല്ലീനാഥിൻെറ ഭാര്യ ജയശ്രീ, മക്കളായ വിവേക്, സൗമ്യ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
മല്ലീനാഥ് സ്ഥിരം മദ്യപാനിയാണ്. വീട്ടിൽ മദ്യപിച്ചെത്തി തങ്ങളെ മ൪ദിക്കുകയും വഴക്കുപറയുകയും ചെയ്യാറുണ്ട്. ഇയാൾ രണ്ട് വിവാഹങ്ങൾ കഴിച്ചിരുന്നു. മദ്യപാനം മൂലം പൊറുതിമുട്ടി ഭാര്യമാ൪ ഇയാളെ വിട്ടുപോയതാണ്. ഇതിന് ശേഷമാണ് മൈസൂ൪ സ്വദേശിയായ ജയശ്രീയെ വിവാഹം കഴിച്ചത്. ജയശ്രീയുടെ ആഭരണങ്ങൾ വിറ്റും ഇവരുടെ വീട്ടുകാരുടെ സാമ്പത്തിക സഹായത്തോടെയും വരദൂരിൽ സ്ഥലംവാങ്ങി വീട് വെച്ചു. ജയശ്രീയുടെ പേരിൽ ഇത് രജിസ്റ്റ൪ ചെയ്യാമെന്ന് പറഞ്ഞെങ്കിലും മല്ലീനാഥ് സ്വന്തം പേരിലാണ് വാങ്ങിയത്. ഇത് കൈക്കലാക്കാൻ ഒരു അയൽവാസി ഏറെക്കാലമായി ശ്രമിക്കുന്നുണ്ട്. വീടും സ്ഥലവും വിൽക്കാൻ സമ്മതിക്കണമെന്നാവശ്യപ്പെട്ട് മല്ലീനാഥ് തങ്ങളെ സ്ഥിരമായി മ൪ദിക്കാറുണ്ട്. സൗമ്യയുടെ വിവാഹത്തിന് വിവേക് സ്വരൂപിച്ച മൂന്ന് പവൻ സ്വ൪ണാഭരണം മല്ലീനാഥ് ബാങ്കിൽ പണയം വെച്ചു.
മല്ലീനാഥിൻെറ മ൪ദനമേറ്റ മകൾ മൂന്നുദിവസം ആശുപത്രിയിലായിരുന്നു. വിവേക് പാചകജോലിചെയ്താണ് കുടുംബം പോറ്റുന്നത്. സഹോദരിയെ വിവാഹം ചെയ്ത് അയപ്പിച്ചതും വിവേകാണ്. തങ്ങൾക്കെതിരെ കള്ളപ്പരാതി ഉന്നയിച്ചിട്ടും വയോജന വേദി എന്ന സംഘടന തങ്ങളിൽനിന്ന് സത്യാവസ്ഥ അന്വേഷിച്ചിട്ടില്ല. മല്ലീനാഥിൻെറ മദ്യപാനമടക്കമുള്ള രോഗങ്ങൾക്ക് തങ്ങൾ ഏറെക്കാലം ചികിത്സ നൽകിയിരുന്നതായും കുടുംബം തക൪ക്കാനാണ് ചിലരുടെ ശ്രമമെന്നും ഇവ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
