യുവേഫ ചാമ്പ്യന്‍സ് ലീഗ്: ബയേണ്‍, യുനൈറ്റഡ്, റയല്‍ കളത്തില്‍
text_fieldsലണ്ടൻ: യൂവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടിൽ മാഞ്ചസ്റ്ററിലെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ കരുത്തരുടെ കൊമ്പുകോ൪ക്കൽ. ചാമ്പ്യൻസ് ലീഗിൽ എന്നും നൊമ്പരമാവാൻ വിധിക്കപ്പെട്ട മാഞ്ചസ്റ്റ൪ സിറ്റി സ്വന്തം തട്ടകത്തിൽ നേരിടുന്നത് നിലവിലെ ചാമ്പ്യന്മാരായ ജ൪മനിയിലെ ബയേൺ മ്യൂണികിനെ. ടീമുകളുടെ വിശേഷങ്ങൾക്കൊപ്പം കോച്ചുമാരുടെ പഴമ്പുരാണവും ഗ്രൂപ് ‘ഡി’യിലെ തീപ്പാറും പോരാട്ടത്തിന് ഇന്ന് എണ്ണപകരും. കഴിഞ്ഞ രണ്ട് സീസണിലും ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടിൽനിന്നുതന്നെ പുറത്താവാൻ വിധിക്കപ്പെട്ടവരാണ് മാഞ്ചസ്റ്റ൪ സിറ്റി. ഇക്കാരണംതന്നെ ചിലിക്കാരനായ മാനുവൽ പെല്ളെഗ്രിനിയെന്ന പരിശീലകനെ ലണ്ടനിലത്തെിച്ചതും. റയൽ മഡ്രിഡ്, മലാഗ, വിയ്യാറയൽ എന്നിവയിൽ കോച്ചായി പ്രവ൪ത്തിച്ച പെല്ലഗ്രിനി ചാമ്പ്യൻസ് ലീഗിലെ മികച്ച പ്രകടനവുമായാണ് സ്പെയിനിൽനിന്ന് പടിയിറങ്ങിയത്. ഇക്കുറി സിറ്റിയുടെ തന്ത്രം മെനഞ്ഞ് മൈതാനത്തിറങ്ങുമ്പോൾ സ്പെയിനിലെ പഴയ എതിരാളിതന്നെ എതി൪ടീമിൻെറ പരിശീലകൻ. മൂന്ന് ടീമുകൾക്കൊപ്പം എതിരിട്ടപ്പോഴും പഴയ ബാഴ്സലോണ കോച്ച് പെപ് ഗ്വാ൪ഡിയോളയെ കീഴടക്കാൻ പെല്ലഗ്രിനിക്കായിട്ടില്ല. ഇന്ന് ബയേൺ മ്യൂണിക്കിൻെറ പരിശീലകനായി ഗ്വാ൪ഡിയോള ഗ്രൗണ്ടിലിറങ്ങുമ്പോഴും ചിലിക്കാരൻ കോച്ചിൻെറ മോഹം മുൻ ബാഴ്സ കോച്ചിനെതിരെ ഒരു വിജയം.
2010ൽ റയൽ മഡ്രിഡിനെ പ്രീക്വാ൪ട്ടറിലത്തെിച്ച് മലാഗയിലേക്ക് കൂടുമാറിയ പെല്ലഗ്രിനി കഴിഞ്ഞ സീസണിൽ ടീമിനെ ക്വാ൪ട്ട൪ ഫൈനലിലത്തെിച്ചു. 2006ൽ വിയ്യാറയൽ സെമിയിലത്തെിയപ്പോഴും പെല്ലഗ്രിനിതന്നെ ടീമിൻെറ പരിശീലകൻ. ഇക്കുറി വിജയക്കുതിപ്പ് സിറ്റിയിൽ കാണിക്കാമെന്ന പ്രതിജ്ഞയിലാണ് മുൻ ചിലി ഇൻറ൪നാഷനലിൻെറ വരവ്.
ഗ്രൂപിലെ ആദ്യ മത്സരത്തിൽ സിറ്റി 3-0ത്തിന് വിക്ടോറിയ പ്ളെസനിനെ തോൽപിച്ചപ്പോൾ ബയേൺ മ്യൂണിക്, സി.എസ്.കെ.എ മോസ്കോയെ 3-0ത്തിന് തോൽപിച്ച് മുന്നേറ്റത്തിന് തുടക്കംകുറിച്ചു.
കടലാസിലും ഗ്രൗണ്ടിലും തുല്യശക്തികളാണ് ബയേണും സിറ്റിയും. ഇരുവരും ലീഗ് സീസണിൽ മിന്നുന്ന പ്രകടനവുമായി കുതിക്കുന്നവ൪. എന്നാൽ, ഇംഗ്ളണ്ടിലെ അവസാന മത്സരത്തിൽ ആസ്റ്റൻവില്ലയോട് 3-2ന് അട്ടിമറി തോൽവി വഴങ്ങിയതാണ് സിറ്റിക്ക് സീസണിൽ എടുത്തു പറയാവുന്ന തിരിച്ചടി. കാൽമുട്ടിന് പരിക്കേറ്റ മാ൪ടിൻ ഡെമിഷലിസ് സിറ്റിനിരയിൽ ഇന്നു കളിക്കാനിടയില്ല. ബയേണിൻെറ മരിയോ ഗോട്സെ, തിയാഗോ അൻകാൻറ, ജാവി മാ൪ടിൻ എന്നിവരും പരിക്കിൻെറ പടിയിലാണ്.
ചാമ്പ്യൻസ് ലീഗിലെ മറ്റു മത്സരങ്ങളിൽ ഗ്രൂപ് ‘എ’യിൽ മാഞ്ചസ്റ്റ൪ യുനൈറ്റഡ് ഷാക്ത൪ ഡൊണസ്കിനെ നേരിടും. ആദ്യ മത്സരത്തിലെ മിന്നുന്ന ജയവുമായാണ് ഇരുവരും കളത്തിലിറങ്ങുന്നത്. യുനൈറ്റഡ് ബയേൺ ലെവ൪കൂസനെ 4-2നും, ഷാക്ത൪ 2-0ത്തിന് റയൽ സൊസീഡാഡിനെയും തോൽപിച്ചിരുന്നു.
ഗ്രൂപ് ‘ബി’യിൽ മുൻ ചാമ്പ്യന്മാരായ റയൽ മഡ്രിഡ് സ്വന്തം ഗ്രൗണ്ടിൽ നെത൪ലൻഡ്സിൻെറ കോപൻഹേഗനെ നേരിടും. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക് തിളക്കത്തിൽ ഗാലറ്റസറായെ 6-1ന് മുക്കിയ റയൽ വെല്ലുവിളികളില്ലാതെയാണ് ഇന്നിറങ്ങുന്നത്. എന്നാൽ, സ്പാനിഷ് ലീഗിലെ മഡ്രിഡ് ഡെ൪ബിയിൽ തോറ്റ റയൽ കരുതലോടെയാവും നെത൪ലൻഡ്സുകാ൪ക്കെതിരെ ഇറങ്ങുന്നത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ യുവൻറസ് ഗാലറ്റസറായെ നേരിടും.
ഗ്രൂപ് ‘സി’യിൽ ഫ്രാൻസിലെ പാരിസ് സെൻറ് ജ൪മൻ, പോ൪ചുഗൽ ടീമായ ബെൻഫിക്കയെയും, ബെൽജിയത്തിൻെറ ആൻഡ൪ലെഷ്റ്റ ഒളിമ്പിയാകോസിനെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
