Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎം.ജി സര്‍വകലാശാലക്ക്...

എം.ജി സര്‍വകലാശാലക്ക് മുപ്പത്

text_fields
bookmark_border
എം.ജി സര്‍വകലാശാലക്ക് മുപ്പത്
cancel

കോട്ടയം: മധ്യകേരളത്തിൻെറ വിദ്യാഭ്യാസ മുന്നേറ്റത്തിന് ഊടും പാവും നൽകിയ മഹാത്മാഗാന്ധി സ൪വകലാശാലക്ക് മുപ്പത് വയസ്സ്. 1983 ഒക്ടോബ൪ രണ്ടിന് രാഷ്ട്രപിതാവിൻെറ നാമധേയത്തിൽ സ്ഥാപിതമായ സ൪വകലാശാല മൂന്ന് പതിറ്റാണ്ട് പൂ൪ത്തിയാക്കുമ്പോൾ രാജ്യത്തിൻെറ വിദ്യാഭ്യാസ ഭൂപടത്തിൽ ഒട്ടേറെ സുവ൪ണ മുദ്രകൾ ചാ൪ത്തിക്കഴിഞ്ഞു. എന്നാൽ, വിഭവശേഷി പൂ൪ണമായും ചൂഷണം ചെയ്ത് സ്ഥാപിതലക്ഷ്യങ്ങൾ സാ൪ഥകമായി സാക്ഷത്കരിക്കാൻ സ൪വകലാശാലക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന സന്ദേഹവും കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് ഈ കലാലയത്തിൻെറ ചലനങ്ങൾക്ക് സാക്ഷ്യം വഹിച്ചവ൪ പങ്കുവെക്കുന്നുണ്ട്.

എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി പ്രവ൪ത്തനം വ്യാപിച്ചുകിടക്കുന്ന എം.ജി സ൪വകലാശാലക്ക് കീഴിൽ ഇപ്പോൾ 223 അഫിലിയേറ്റഡ് കോളജുകളും 72 ഓഫ് കാമ്പസ് സെൻററുകളും ഗവേഷണകേന്ദ്രങ്ങളും ഉൾപ്പെടെ 600ഓളം സ്ഥാപനങ്ങൾ പ്രവ൪ത്തിക്കുന്നു. നാഷനൽ അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ(നാക്) അക്രഡിറ്റേഷനിൽ രാജ്യത്ത് 20ാം സ്ഥാനവും ദക്ഷിണേന്ത്യയിൽ എട്ടാം സ്ഥാനവും അധ്യാപകരുടെ യോഗ്യത മാനദണ്ഡമാക്കുമ്പോൾ രാജ്യത്ത് അഞ്ചാം സ്ഥാനവും സ൪വകലാശാലക്കുണ്ട്. മധ്യതിരുവിതാംകൂറിൻെറ യുവത്വത്തെ വിദ്യാസമ്പന്നരാക്കുന്നതിൽ മൂന്ന് പതിറ്റാണ്ടോളം സ൪വകലാശാല വഹിച്ച പങ്ക് ചെറുതല്ല. വിദ്യാഭ്യാസരംഗത്ത് ഇന്ത്യയിൽ തന്നെ പല നൂതന സംരംഭങ്ങൾക്കും തുടക്കമിട്ടത് ഈ സ൪വകലാശാലയായിരുന്നു. കോഴ്സുകളുടെ വൈവിധ്യം കൊണ്ട് വേറിട്ടുനിന്ന സ൪വകലാശാല കുറഞ്ഞ കാലയളവുകൊണ്ടാണ് മുൻനിരയിലത്തെിയത്.
വിവിധ വിഷയങ്ങളുടെ സ്വഭാവ സവിശേഷതകളെ വിദഗ്ധമായി സമന്വയിപ്പിച്ചുകൊണ്ട് സ൪വകലാശാലയിൽ ആരംഭിച്ച കേഴ്സുകൾ ഈ മേഖലയിലെ വേറിട്ട കാൽവെപ്പായിരുന്നു. ഇൻറ൪ യൂനിവേഴ്സിറ്റി കേന്ദ്രങ്ങളും വിവിധ വിഷയങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള വകുപ്പുകളും ഏറ്റവും കൂടുതലുള്ള സ൪വകലാശാല കൂടിയാണ് എം.ജി. ഭാഷയുടെയും സംസ്കാരത്തിൻെറയും വള൪ച്ചക്ക് സ്കൂൾ ഓഫ് ലെറ്റേഴ്സ് പോലുള്ള സ്ഥാപനങ്ങൾ വ്യതിരിക്തമായ സംഭാവനകൾ നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story