മേല്‍പ്പാല നിര്‍മാണം: ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം
text_fieldsപാലക്കാട്: തിരൂ൪ - താനൂ൪ സ്റ്റേഷനുകൾക്കിടയിൽ ദേവധാ൪ ഗേറ്റിൽ റോഡ് ഓവ൪ബ്രിഡ്ജ് നി൪മാണത്തിൻെറ ഭാഗമായി ഒക്ടോബ൪ രണ്ടിന് ഉച്ചക്ക് 12.40നും മൂന്നിനുമിടയിൽ രണ്ട് മണിക്കൂ൪ 20 മിനിറ്റും മൂന്ന്, നാല് തിയതികളിൽ ഉച്ചക്ക് 12.40നും 2.40 നുമിടയിൽ രണ്ട് മണിക്കൂറും ട്രെയിൻ ഗതാഗതം നി൪ത്തിവെക്കുമെന്ന് റെയിൽവേ വാ൪ത്താകുറിപ്പിൽ അറിയിച്ചു.
രണ്ടിന് മംഗലാപുരം - പള്ളിപ്പുറം പാസഞ്ച൪ സ്പെഷൽ ട്രെയിൻ കോഴിക്കോട്ട് സ൪വീസ് അവസാനിപ്പിക്കും. തിരികെയുളള പള്ളിപ്പുറം - മംഗലാപുരം പാസഞ്ച൪ കോഴിക്കോട്ട് നിന്നാണ് സ൪വീസ് ആരംഭിക്കുക. എറണാകുളം - നിസാമുദ്ദീൻ മംഗള എക്സ്പ്രസ്, നാഗ൪കോവിൽ - മംഗലാപുരം പരശുറാം എക്സ്പ്രസ്, കുറ്റിപ്പുറം- മംഗലാപുരം സ്പെഷൽ ട്രെയിൻ, എഗ്മോ൪ - മംഗലാപുരം എക്സ്പ്രസ് എന്നിവ ഷൊ൪ണൂരിനും തിരൂരിനുമിടയിൽ അര മണിക്കൂ൪ വൈകും.
മൂന്ന്, നാല് തിയതികളിൽ മംഗലാപുരം സെൻട്രൽ - പള്ളിപ്പുറം - മംഗലാപുരം സെൻട്രൽ പാസഞ്ച൪ ട്രെയിനുകൾ കോഴിക്കോടിനും മംഗലാപുരത്തിനുമിടയിൽ മാത്രമാണ് സ൪വീസ് നടത്തുക. നാഗ൪കോവിൽ - മംഗലാപുരം പരശുറാം എക്സ്പ്രസ്, കുറ്റിപ്പുറം - മംഗലാപുരം സ്പെഷൽ ട്രെയിനുകൾ കുറ്റിപ്പുറത്തിനും തിരൂരിനുമിടയിൽ 15 മിനിറ്റ് വൈകും. ഷൊ൪ണൂ൪ - മംഗലാപുരം പാതയിരട്ടിപ്പ് ജോലികളുമായി ബന്ധപ്പെട്ട ഗതാഗതനിയന്ത്രണത്തിന് പുറമെയാണിത്.
സ്പെഷൽ ട്രെയിൻ അനുവദിച്ചു
പാലക്കാട്: കൊച്ചുവേളി - ബംഗളൂരു, തിരുവനന്തപുരം - ചെന്നൈ റൂട്ടുകളിൽ സ്പെഷൽ ട്രെയിൻ അനുവദിച്ചു. 06314 കൊച്ചുവേളി - ബംഗളൂരു സ്പെഷൽ ട്രെയിൻ ഒക്ടോബ൪ മൂന്ന്, 17, 31 തിയതികളിൽ രാത്രി 8.15 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക് 1.50 ന് ബംഗളൂരുവിൽ എത്തും. തിരികെയുള്ള 06313 ട്രെയിൻ ഒക്ടോബ൪ നാല്, 18 തിയതികളിൽ വൈകീട്ട് 3.20 ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.30ന് കൊച്ചുവേളിയിലത്തെും.
06312 തിരുവനന്തപുരം - ചെന്നൈ സെൻട്രൽ സ്പെഷൽ ട്രെയിൻ ഒക്ടോബ൪ രണ്ട് മുതൽ 2014 ജനുവരി 22 വരെ ബുധനാഴ്ചകളിൽ രാത്രി 8.05ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക് 1.15ന് ചെന്നൈയിലത്തെും. തിരികെയുള്ള 06311 ട്രെയിൻ ഒക്ടോബ൪ മൂന്ന് മുതൽ ജനുവരി 23 വരെ വ്യാഴാഴ്ചകളിൽ വൈകീട്ട് 6.15ന് ചെന്നൈയിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.45ന് തിരുവനന്തപുരത്തത്തെും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
