Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightസമ്മേളനം:...

സമ്മേളനം: ഭീഷണിപ്പെടുത്തി പണപ്പിരിവെന്ന് പരാതി

text_fields
bookmark_border
സമ്മേളനം: ഭീഷണിപ്പെടുത്തി  പണപ്പിരിവെന്ന് പരാതി
cancel
മാനന്തവാടി: ഹെൽത്ത് ഇൻസ്പെക്ട൪മാരുടെ സമ്മേളനത്തിന് ഭീഷണിപ്പെടുത്തി പണപ്പിരിവെന്ന് പരാതി. മാനന്തവാടി, തിരുനെല്ലി പ്രദേശങ്ങളിലെ ഹോട്ടലുകൾ, ബാറുകൾ, റിസോ൪ട്ടുകൾ എന്നിവിടങ്ങളിൽനിന്നാണ് കോൺഗ്രസ് അനുകൂല ഹെൽത്ത് ഇൻസ്പെക്ട൪മാരുടെ സമ്മേളനത്തിനായി കഴിഞ്ഞ 25ന് മുതൽ പിരിവ് നടത്തിയത്. 25ന് രാവിലെ മാനന്തവാടിയിലെയും പരിസരപ്രദേശങ്ങളിലെയും ചില ഹോട്ടലുകളിലും ബാറുകളിലും റെയ്ഡ് നടത്തുകയും ഉച്ചകഴിഞ്ഞ് മൂന്ന് ഹെൽത്ത് ഇൻസ്പെക്ട൪മാ൪, സൂപ്പ൪വൈസ൪, രണ്ട് ജൂനിയ൪ ഹെൽത്ത് ഇൻസ്പെക്ട൪മാ൪ എന്നിവരുടെ നേതൃത്വത്തിൽ ഇവിടങ്ങളിൽ വീണ്ടും കയറി പണപ്പിരിവ് നടത്തി. ഹോട്ടലുകളിൽനിന്ന് ആയിരത്തിൽ കുറയാതെയും ബാറുകളിലും റിസോ൪ട്ടുകളിലുംനിന്ന് അയ്യായിരത്തിൽ കുറയാതെയും പിരിച്ചു. പണം നൽകാൻ കൂട്ടാക്കാത്ത ഹോട്ടലുകാരെ ഭീഷണിപ്പെടുത്തി. ഇതേസമയംതന്നെ തിരുനെല്ലി, കാട്ടിക്കുളം മേഖലയിൽ മറ്റൊരു സംഘവും പണംപിരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story