കണ്‍സ്യൂമര്‍ ഫെഡ് സ്ഥാപനങ്ങളില്‍ റെയ്ഡ്
text_fieldsതിരുവനന്തപുരം: സംസ്ഥാനവ്യാപകമായി കൺസ്യൂമ൪ ഫെഡ് ഗോഡൗണുകളിലും ഓഫിസുകളിലും വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ വ്യാപകക്രമക്കേടുകൾ കണ്ടത്തെി.
കൺസ്യൂമ൪ ഫെഡിൽ ഓഡിറ്റിങ് നടത്തിയിട്ട് വ൪ഷങ്ങളായെന്നും ഉദ്യോഗസ്ഥ൪ ടി.എ, ഡി.എ ഇനത്തിൽ വൻതുകയാണ് എഴുതി വാങ്ങുന്നതെന്നും വ്യക്തമായി. വിശദ അന്വേഷണത്തിന് വിജിലൻസ് സ൪ക്കാറിനോട് ശിപാ൪ശ ചെയ്യുമെന്നാണ് വിവരം. ജില്ലകളിലെ രണ്ട് വീതം ഗോഡൗണുകളിലും എറണാകുളത്തെ ഹെഡ് ഓഫിസിലും തിരുവനന്തപുരത്തെ മേഖലാ ഓഫിസുമുൾപ്പെടെ 26 ഇടങ്ങളിലാണ് ഒരേസമയം ‘ഓപറേഷൻ അന്നപൂ൪ണ’ എന്ന പേരിൽ പരിശോധന നടന്നത്. കൺസ്യൂമ൪ ഫെഡിലെ ക്രമക്കേടുകളെ കുറിച്ചുള്ള മാധ്യമ വാ൪ത്തകളുടെ പശ്ചാത്തലത്തിൽ വിജിലൻസ് ഡയറക്ട൪ മഹേഷ്കുമാ൪ സിംഗ്ളയുടെ നി൪ദേശാനുസരണം എ.ഡി.ജി.പി ആ൪. ശ്രീലേഖയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ചിലയിടങ്ങളിൽ ക്രമക്കേട് കണ്ടത്തെിയെന്ന് എ.ഡി.ജി.പി ‘മാധ്യമ’ ത്തോട് പറഞ്ഞു.
ഭക്ഷ്യോൽപന്നങ്ങൾ വാങ്ങുന്ന ബില്ലുകളിൽ തിരിമറി നടക്കുന്നതായും ഗോഡൗണുകളിൽ സാധനങ്ങൾ പൂഴ്ത്തിവെക്കുന്നതായും കണ്ടത്തെിയിട്ടുണ്ട്. ചിലയിടങ്ങളിൽ സബ്സിഡി നൽകേണ്ട സാധനങ്ങൾ ജീവനക്കാ൪ തന്നെ പൊതുവിപണിയിൽ മറിച്ചുവിറ്റ് ലാഭമുണ്ടാക്കുന്നു. സബ്സിഡി നിരക്കിൽ വിതരണം ചെയ്യേണ്ട പല സാധനങ്ങളും പ൪ച്ചേസ് നിരക്കിനെക്കാൾ ഉയ൪ന്ന വിലക്ക് വിറ്റ് സബ്സിഡി തുക തട്ടിയെടുക്കുകയാണെന്ന് സംശയിക്കേണ്ട നിരവധി തെളിവുകളും ലഭിച്ചിട്ടുണ്ട്. ഗോഡൗണുകളിലെ പരിശോധനയിൽ, സ്റ്റോക്ക് രജിസ്റ്ററിൽ കാണിച്ചിട്ടുള്ള പല സാധനങ്ങളും അവിടെയില്ളെന്ന് വ്യക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.