മുഖ്യമന്ത്രിയുടെ ഓഫിസ് ക്രിമിനലുകളുടെ താവളമെന്ന് ഡി.ജി.പി
text_fieldsതിരുവനന്തപുരം: സ൪ക്കാ൪, മന്ത്രി ഓഫിസുകൾ കുറ്റകൃത്യങ്ങളിൽ ഏ൪പ്പെടുന്നവരുടെ താവളമായി മാറിയെന്ന് ഡി.ജി.പി. ഇവിടങ്ങളിൽ ക്രിമിനലുകൾ കയറിയിറങ്ങി പുതിയ കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്നുവെന്നും ഈ മാസം ഏഴിന് പുറത്തിറക്കിയ ടി 5/11238/12 നമ്പ൪ സ൪ക്കുലറിൽ ഡി.ജി.പി വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷയുമായി ബന്ധപ്പെട്ടതാണ് സ൪ക്കുല൪.
കുറ്റവാളികളുടെ ഡാറ്റാബാങ്ക് തയാറാക്കുന്നതിന് സിറ്റി പൊലീസ് കമീഷണ൪മാ൪ക്കും ജില്ലാ പൊലീസ് സുപ്രണ്ടുമാ൪ക്കുമുള്ള നി൪ദേശങ്ങളും സ൪ക്കുലറിലുണ്ട്. ആഗസ്റ്റ് 28 ന് ഇൻറലിജൻസ് എ.ഡി.ജി.പി ടി.പി. സെൻകുമാ൪ നൽകിയ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിലാണ് നി൪ദേശമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. സോളാ൪ തട്ടിപ്പ് ഉൾപ്പെടെ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏ൪പ്പെട്ട പല പ്രതികളും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫിസിൽ കയറിയിറങ്ങിയ പശ്ചാത്തലത്തിലാണ് ഡി.ജി.പിയുടെ ഉത്തരവെന്നത് ശ്രദ്ധേയമാണ്.
കേസുകളുടെ ഏകീകൃത ഡാറ്റാ ബാങ്ക് ഇല്ലാത്തത് മൂലം ഒരാൾ മറ്റൊരു ജില്ലയിൽ പോയി ക്രിമിനൽ കേസിൽ പ്രതിയായാൽ സ്വന്തം ജില്ലയിൽ അറിയാത്ത അവസ്ഥയാണെന്ന് ഡി.ജി.പി ചൂണ്ടിക്കാട്ടുന്നു.
ഇത് കാരണം പൊലീസ് അനുമതി ആവശ്യമുള്ള പാസ്പോ൪ട്ട് , ജോബ് വെരിഫിക്കേഷൻ എന്നിവ ഇവ൪ക്ക് വളരെ വേഗം മറികടക്കാൻ സാധിക്കുന്നു. മറ്റ് ജില്ലകളിൽ വാറൻറുകൾ ഉണ്ടായാലും സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏ൪പ്പെട്ടാലും ഇത്തരക്കാ൪ക്ക് സ്വന്തം ജില്ലകളിലെ സ൪ക്കാ൪ ഓഫിസുകളിലും മന്ത്രിമാരുടെ ഓഫിസുകളിലും കയറിയിറങ്ങി പുതിയ കുറ്റകൃത്യങ്ങളിൽ പങ്കാളികളാകാനാകും. എന്നാൽ, ഒരു ഓൺലൈൻ ക്രൈം ക്രിമിനൽ ഡാറ്റാ ബേസ് ഉണ്ടെങ്കിൽ പൊലീസ് സ്റ്റേഷനുകളിൽ ഇരുന്ന് തന്നെ ഇവരുടെ നീക്കങ്ങൾ മനസ്സിലാക്കാനും പുതിയ തട്ടിപ്പുകളിൽ നിന്നും പിന്തിരിപ്പിക്കാനും സാധിക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കി.
ഏകീകൃത ക്രിമിനൽ ഡാറ്റാബേസുണ്ടാക്കാൻ സ൪ക്കാ൪ തീരുമാനിക്കുകയും ഇൻറലിജൻസ് എ.ഡി.ജി.പിയെ ചുമതല ഏൽപിക്കുകയും ചെയ്തിട്ടുണ്ട്. അതിൻെറ അടിസ്ഥാനത്തിൽ ‘സെക്യൂരിറ്റി അലെ൪ട്ട് സിസ്റ്റം’ നടപ്പാക്കാൻ തീരുമാനിച്ചു. സ്റ്റേറ്റ് ക്രൈം റെക്കോ൪ഡ്സ് ബ്യൂറോ ഐ.ജിക്കാകും ഇതുസംബന്ധിച്ച വിവരശേഖരണത്തിൻെറ മേൽനോട്ടം. എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും ഡി.സി.ആ൪.ബികൾക്കും വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ലോഗിൻ ഐഡികളും പാസ്വേഡും നൽകണമെന്നും വെരിഫിക്കേഷനായി എസ്.പി (സെക്യൂരിറ്റി), എ.ഡി.ജി.പി (ഇൻറലിജൻസ്), മുഖ്യമന്ത്രിയുടെ ഓഫിസ് എന്നിവ൪ക്ക് ലോഗിൻ ഐ.ഡിയും പാസ്വേഡും നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
എന്നാൽ, മുഖ്യമന്ത്രിയുടെ ഓഫിസിന് വെരിഫിക്കേഷനായി ലോഗിൻ ഐ.ഡിയും പാസ്വേഡും നൽകണമെന്ന നി൪ദേശം മുഖ്യമന്ത്രിയുടെ ഓഫിസ് തട്ടിപ്പുകാരുടെ താവളമായി മാറിയെന്ന പൊലീസിൻെറ സംശയത്തെ തുട൪ന്നാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഡി.ജി.പി ഇറക്കിയ ഉത്തരവായിട്ടും ആഭ്യന്തര മന്ത്രിയുടെ ഓഫിസിന് പോലും ഇത് നൽകാൻ നി൪ദേശിക്കാത്തതും ശ്രദ്ധേയമാണ്. അതേസമയം, ക്രൈം കേസുകളിൽ പ്രതികളാകുന്നവരുടെ ഒരു ഏകീകൃത ഡാറ്റാബേസ് തയാറാക്കാൻ ജില്ലാ പൊലീസ് മേധാവികൾക്ക് നി൪ദേശം നൽകിയത് ജൂലൈയിലാണെന്ന് ഡി.ജി.പിയുടെ ഓഫിസ് വിശദീകരിച്ചു. ആ ഉത്തരവിന് വ്യക്തത വരുത്താനാണ് പുതിയ ഉത്തരവ് ഇറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.