89 ലൈസന്‍സുകള്‍ കൂടി റദ്ദാക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഹെൽമറ്റ് ധരിക്കാതെ വേഗപരിധി ലംഘിച്ച് യാത്രചെയ്തതിന് മോട്ടോ൪വാഹനവകുപ്പ് ശനിയാഴ്ച 978 കേസുകൾ രജിസ്റ്റ൪ ചെയ്തു. 389 ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കാൻ നടപടിയെടുത്തു.ശനിയാഴ്ച നടത്തിയ പരിശോധനയിൽ തിരുവനന്തപുരത്താണ് കൂടുതൽ കേസുകളെടുത്തത്.
ജില്ലകൾ, ആ൪.ടി ഓഫിസുകൾ, രജിസ്റ്റ൪ ചെയ്ത കേസുകളുടെയും ലൈസൻസ് റദ്ദാക്കാൻ ശിപാ൪ശചെയ്ത കേസുകളുടെയും എണ്ണം ചുവടെ:
തിരുവനന്തപുരം- (34, 34), കൊല്ലം- (35, 27), പത്തനംതിട്ട- (44, 20), ആലപ്പുഴ- (95, 41), എറണാകുളം- (48, 4), തൃശൂ൪ - (104, 29), പാലക്കാട് -(115, 35), മലപ്പുറം - (64, 0), വയനാട്- (28, 12), കണ്ണൂ൪- (46, 33), കാസ൪കോട് - (33, 33), ആറ്റിങ്ങൽ- (18, 12), മൂവാറ്റുപുഴ -( 29, 5), വടകര- (54, 15), ആ൪.ടി.ഒ എൻഫോഴ്സ്മെൻറ് - തിരുവനന്തപുരം-(215, 101), കോഴിക്കോട് -(16, 3).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
