ഫയാസില്‍നിന്ന് ഉപഹാരം ലഭിച്ചതെന്ന് സംശയിക്കുന്ന ടെലിവിഷനുകള്‍ പിടിച്ചെടുത്തു
text_fieldsകൊച്ചി: നെടുമ്പാശേരി സ്വ൪ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ ഫയാസിൽനിന്ന് ഉപഹാരമായി ലഭിച്ചതെന്ന് സംശയിക്കുന്ന മൂന്ന് ടെലിവിഷനുകൾ സി.ബി.ഐ പിടിച്ചെടുത്തു. നെടുമ്പാശേരി വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിലെ മൂന്നുപേരുടെ വീടുകളിൽനിന്നാണ് 42 ഇഞ്ച് വലിപ്പമുള്ള എൽ.ഇ.ഡി ടി.വികൾ സി.ബി.ഐ കൊച്ചി യൂനിറ്റ് പിടിച്ചെടുത്തത്.
ഇവ൪ക്ക് ടി.വി ലഭിച്ചുവെന്ന വിവരത്തിൻെറ അടിസ്ഥാനത്തിൽ മൂവരെയും സി.ബി.ഐയുടെ കൊച്ചി കതൃക്കടവിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീടുകളിലത്തെി സി.ബി.ഐ ടി.വികൾ പിടിച്ചെടുത്തത്. ഇവ ഫയാസിൽനിന്ന് വിലയ്ക്ക് വാങ്ങിയതാണെന്നാണ് ഇവരുടെ അവകാശവാദം. എന്നാൽ, വിലയ്ക്ക് വാങ്ങിയതാണെങ്കിൽ ഇതിൻെറ ഇൻവോയിസുകൾ ഹാജരാക്കണമെന്ന് സി.ബി.ഐ നി൪ദേശിച്ചു. ചോദ്യം ചെയ്യലിന് ശേഷം വൈകുന്നേരത്തോടെ മൂവരെയും വിട്ടയച്ചു. നിലവിൽ ഇവ൪ കേസിലെ സാക്ഷികളായതിനാൽ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ സി.ബി.ഐ തയാറായില്ല. കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത പ്രിവൻറീവ് ഓഫിസ൪ സുനിൽകുമാറിനെ ഇന്നലെയും സി.ബി.ഐ ചോദ്യം ചെയ്തു. കൂടുതൽ പേരുടെ ചോദ്യം ചെയ്യൽ തിങ്കളാഴ്ച തുടരും. കേസിൽ അറസ്റ്റിലായ പ്രതികളുടെ ചോദ്യം ചെയ്യൽ, കസ്റ്റംസിൻെറ ചോദ്യം ചെയ്യൽ പൂ൪ത്തിയാകുന്ന മുറക്ക് നടത്താനാണ് സി.ബി.ഐയുടെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
