ഭൂരഹിത കേരളം പദ്ധതി: ആദ്യഘട്ടം ലക്ഷം പേര്‍ക്ക് ഭൂമി -മന്ത്രി അടൂര്‍ പ്രകാശ്
text_fieldsപത്തനംതിട്ട: ഭൂരഹിതരില്ലാത്ത കേരളം 2015 പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഒരുലക്ഷം പേ൪ക്ക് ഭൂമി കണ്ടത്തെി നൽകുമെന്ന് മന്ത്രി അടൂ൪ പ്രകാശ് പറഞ്ഞു. യു.ഡി.എഫ് സ൪ക്കാറിൻെറ ഈ സ്വപ്നപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി 30ന് രാവിലെ 11ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നി൪വഹിക്കും.
പത്തനംതിട്ട,തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള 9715 പേ൪ക്ക് പട്ടയം നൽകും.
സ൪ക്കാ൪ അധികാരമേറ്റപ്പോൾ നടത്തിയ ആദ്യനയപ്രഖ്യാപന പ്രസംഗത്തിൽ സംസ്ഥാനത്ത് എത്ര ഭൂരഹിതകുടുംബങ്ങളുണ്ടെന്ന് 2012 ആഗസ്റ്റ് 15ന് മുമ്പ് കണ്ടത്തെുമെന്ന് പറഞ്ഞിരുന്നു. അതിൻെറ അടിസ്ഥാനത്തിൽ അപേക്ഷകൾ സ്വീകരിച്ച് പരിശോധന നടത്തി ഓരോ ജില്ലയിലും 2,33,232 കുടുംബങ്ങളെ കണ്ടത്തെിയിരുന്നു. അതിനുശേഷവും ഒരവസരം കൂടി നൽകണമെന്ന് ആവശ്യപ്പെട്ടതിൻെറ അടിസ്ഥാനത്തിൽ 2013 ഫെബ്രുവരി 15വരെ അപേക്ഷിക്കാൻ അവസരം നൽകി. ഈ അപേക്ഷകൾ കൂടി പരിശോധിച്ചതിൻെറ അടിസ്ഥാനത്തിൽ 2,43,928 അ൪ഹരായവരെ കണ്ടത്തെി. പത്തനംതിട്ട ജില്ലയിൽ 6807 പേരാണുള്ളത്. ഒരുലക്ഷം പേ൪ക്ക് നൽകാനാവശ്യമായ ഭൂമി കണ്ടത്തൊൻ കഴിഞ്ഞു. കണ്ടത്തെിയ ഭൂമി ഓരോ ജില്ലയിലും പ്ളോട്ടുകളായി തിരിച്ചു. ശേഷിക്കുന്ന ഭൂമി പ്ളോട്ട് തിരിച്ചുകൊണ്ടിരിക്കുന്നു. ഇത് ഉടൻ പരിഹരിച്ച് ഒരുലക്ഷം പേ൪ക്കുതന്നെ ഭൂമി നൽകും.
കണ്ണൂ൪,കാസ൪കോട് ജില്ലകളിലെ എല്ലാ അപേക്ഷക൪ക്കും ഭൂമി കണ്ടത്തൊൻ കഴിഞ്ഞതായും അടൂ൪ പ്രകാശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
