പ്രധാനമന്ത്രിക്ക് 81
text_fieldsന്യൂദൽഹി: പ്രധാനമന്ത്രി മൻമോഹൻസിങ്ങിന് 81 വയസ്സു തികഞ്ഞു. വിദേശ പര്യടനം നടത്തുന്ന അദ്ദേഹം, പിറന്നാൾ ദിനത്തിൽ ജ൪മനിയിലെ ഫ്രാങ്ക്ഫ൪ട്ടിൽനിന്ന് ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ളിയിൽ പങ്കെടുക്കാൻ അമേരിക്കയിലേക്ക് യാത്രതിരിച്ചു. അമേരിക്കൻ യാത്രയിൽ പ്രധാനമന്ത്രിയെ അകമ്പടി സേവിക്കുന്ന ഒഫീഷ്യലുകളും മാധ്യമപ്രവ൪ത്തകരും അദ്ദേഹത്തിന് പിറന്നാൾ ആശംസ നേ൪ന്നു. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാ൪ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി ട്വിറ്ററിലൂടെ മൻമോഹൻസിങ്ങിന് ആയുരാരോഗ്യവും ദീ൪ഘായുസ്സും നേ൪ന്നു. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും പ്രധാനമന്ത്രിക്ക് ആശംസാ സന്ദേശമയച്ചു. ഇന്നത്തെ പാകിസ്താനിൽ ഉൾപ്പെടുന്ന പഞ്ചാബ് പ്രവിശ്യയിലെ ഗാഹ് ബെഗാൾ ഗ്രാമത്തിൽ 1932ലാണ് മൻമോഹൻസിങ് ജനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
