പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ട് 30 പവന്‍ കവര്‍ന്നു; രണ്ടു പേര്‍ പിടിയില്‍
text_fieldsഅടിമാലി: വീട്ടമ്മയെ കെട്ടിയിട്ട് 30 പവൻ സ്വ൪ണം കവ൪ന്ന സംഭവത്തിൽ രണ്ടു പേരെ നാട്ടുകാ൪ പിടികൂടി പൊലീസിൽ ഏൽപിച്ചു.ഒരാൾ രക്ഷപ്പെട്ടു. എറണാകുളം വൈറ്റില കൊച്ചുപറമ്പിൽ ഹാരിസ് (28), എറണാകുളം ചേരാനെല്ലൂരിൽ വാടകക്ക് താമസിക്കുന്ന നിലമ്പൂ൪ പത്തിരിപ്പാടം ചെമ്പൻ വീട്ടിൽ അയ്യപ്പൻ (29) എന്നിവരെയാണ് പിടികൂടിയത്.എറണാകുളം പുത്തൻകുരിശ് കൊമ്പനാകുടയിൽ സുബീഷ് സുരേന്ദ്ര(28)നെയാണ് പൊലീസ് തെരയുന്നത്. രാജാക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ബൈസൺവാലിയിലാണ് സംഭവം.ബൈസൺവാലി കുളങ്ങരവീട്ടിൽ സനിലിൻെറ ഭാര്യ രാജിയെ കെട്ടിയിട്ടാണ് രണ്ടംഗ സംഘം സ്വ൪ണം കവ൪ന്നത്.തിങ്കളാഴ്ച രാവിലെ 10.30നാണ് സംഭവം.
ഇതേക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പിടികൂടാനുള്ള സുബീഷിൻെറ ഭാര്യയുടെ സഹോദര ഭാര്യയാണ് രാജി.തിങ്കളാഴ്ച മറ്റാരും വീട്ടിൽ ഇല്ളെന്ന് മനസ്സിലാക്കി സുബീഷ് കൂട്ടുകാരായ ഹാരിഷ്,അയ്യപ്പൻ എന്നിവരുമായി എത്തിയാണ് പദ്ധതി നടപ്പാക്കിയത്.സുബീഷ് വീട്ടിൽ കയറാതെ മാറിനിന്നു. മോഷണത്തിന് ശേഷം ഇവ൪ രക്ഷപ്പെട്ടെങ്കിലും കെട്ടഴിച്ച് രക്ഷപ്പെട്ട രാജി ഉടൻ നാട്ടുകാരോട് വിവരം പറയുകയായിരുന്നു. തുട൪ന്ന് നാട്ടുകാ൪ നടത്തിയ തെരച്ചിലിൽ ഇവ൪ പിടിയിലാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
