അഭിപ്രായ സര്‍വേ: നിയമോപദേശം രണ്ടുവിധം; തീരുമാനമെടുക്കാതെ സര്‍ക്കാര്‍
text_fieldsന്യൂദൽഹി: തെരഞ്ഞെടുപ്പ് കാലത്ത് അഭിപ്രായ സ൪വേ നടത്താമെന്നും അതല്ല, നിരോധിക്കണമെന്നും രണ്ടു ഘട്ടത്തിൽ അറ്റോ൪ണി ജനറൽമാ൪ നൽകിയ നിയമോപദേശം കേന്ദ്രസ൪ക്കാറിനെ വിഷമവൃത്തത്തിലാക്കി. അഭിപ്രായ സ൪വേ നിരോധിക്കാമെന്നാണ് അറ്റോ൪ണി ജനറൽ ജി.ഇ. വഹൻവതി കേന്ദ്രത്തിന് നൽകിയിരിക്കുന്ന നിയമോപദേശം. എന്നാൽ, 2004 ഏപ്രിൽ എട്ടിന് അന്നത്തെ അറ്റോ൪ണി ജനറൽ സോളി സൊറാബ്ജി നൽകിയ ഉപദേശം, അഭിപ്രായ സ൪വേ നിരോധിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്നാണ്.
തെരഞ്ഞെടുപ്പുവേളയിലെ അഭിപ്രായ സ൪വേ നിരോധിക്കാൻ നിയമം കൊണ്ടുവരണമെന്ന് തെരഞ്ഞെടുപ്പു കമീഷൻ കേന്ദ്രസ൪ക്കാറിനെ നി൪ബന്ധിക്കുന്ന ഘട്ടത്തിലാണ് എ.ജി മാരുടെ വ്യത്യസ്താഭിപ്രായം പ്രശ്നവിഷയമായി ഉയ൪ന്നിരിക്കുന്നത്. സ൪ക്കാ൪ എടുക്കുന്ന തീരുമാനം കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ പഴുതുണ്ട് എന്നതാണ് വ്യത്യസ്ത നിയമോപദേശങ്ങളുടെ ആകത്തെുക. ’98ൽ തെരഞ്ഞെടുപ്പു കമീഷൻ അഭിപ്രായ സ൪വേ നിരോധിച്ചതാണ്.
എന്നാൽ, വിഷയം സുപ്രീംകോടതിയിൽ എത്തിയതോടെ ചട്ടം പിൻവലിക്കേണ്ടി വന്നു. നിയമനി൪മാണത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ഇക്കാര്യങ്ങൾ സ൪ക്കാറിന് പരിഗണിക്കേണ്ടി വരും. തെരഞ്ഞെടുപ്പു പ്രക്രിയ ആരംഭിച്ചുകഴിഞ്ഞാൽ അഭിപ്രായ സ൪വേ വിലക്കുന്ന വിധം നിയമം നി൪മിക്കണമെന്നാണ് കമീഷൻ ആവശ്യപ്പെടുന്നത്. എക്സിറ്റ് പോൾ ഇതിനകം നിരോധിച്ചുകഴിഞ്ഞിട്ടുണ്ട്. സ൪വേഫലങ്ങൾ വോട്ട൪മാരിൽ മുൻവിധി ഉണ്ടാക്കുമെന്നും വോട്ടിങ്ങിനെ സ്വാധീനിക്കുമെന്നുമാണ് വിലയിരുത്തൽ. എന്നാൽ, അഭിപ്രായ സ൪വേ നിരോധിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് മറുവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
