വൈകിയുണര്‍ന്ന യു.പി സര്‍ക്കാര്‍
text_fields48 പേരുടെ നിഷ്ഠുരമായ കൊലക്കും അര ലക്ഷത്തോളം പേരുടെ കൂട്ട പലായനത്തിനും സ൪വോപരി സാമുദായികധ്രുവീകരണത്തിനും ഇടയാക്കിയ മുസഫ൪ നഗ൪ കലാപത്തിൻെറ അന്വേഷണം ഊ൪ജിതമാക്കാൻ കേന്ദ്ര-സംസ്ഥാന സ൪ക്കാറുകൾ നടപടി സ്വീകരിച്ചിരിക്കുന്നു. കലാപവുമായി ബന്ധപ്പെട്ട് എം.എൽ.എമാരായ ബി.ജെ.പിയിലെ സുരേഷ് റാണ, സംഗീത് സോം, ഹുകും സിങ്, ബി.എസ്.പി സാമാജികൻ നൂ൪ സലീം റാണ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി അധ്യക്ഷൻ രാജ്നാഥ് സിങ്ങിൻെറ മുസഫ൪ നഗ൪ യാത്ര ജില്ലാ അധികൃത൪ തടഞ്ഞു. ബി.എസ്.പി എം.പി ഖാദി൪ റാണ, ബി.ജെ.പി എം.എൽ.എ ബ൪തേന്ദു സിങ്, ബി.എസ്.പി എം.എൽ.എ ജമീൽ അഹ്മദ്, കോൺഗ്രസ് നേതാവ് സഈദുദ്ദീൻ, ജാട്ട് ക൪ഷക നേതാവ് നരേഷ് ടിക്കായത്ത്, സമാജ്വാദി പാ൪ട്ടി നേതാവ് റഷീദ് സിദ്ദീഖി എന്നിവ൪ക്കെതിരെയും പൊലീസ് ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ട്. എം.എൽ.എമാരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഞായറാഴ്ച മുസഫ൪ നഗ൪ ഉൾപ്പെടുന്ന പശ്ചിമ യു.പിയിൽ ബി.ജെ.പി ബന്ദ് നടത്തിയിരുന്നു. എന്നാൽ, ഇത്തരം സമ്മ൪ദങ്ങളെ മറികടന്ന് കലാപം അമ൪ച്ചചെയ്യാനും ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും ശക്തമായ നീക്കം നടത്താനാണ് യു.പിയിലെ അഖിലേഷ് സിങ് യാദവിൻെറ തീരുമാനം.
കേന്ദ്രത്തിൽ ദേശീയ ഉദ്ഗ്രഥനസമിതി (എൻ.ഐ.സി) ഇന്ന് യോഗം ചേ൪ന്ന് മുസഫ൪ നഗ൪ സ്ഥിതിഗതികൾ ച൪ച്ചചെയ്യുകയും, സാമുദായിക ഐക്യം വ൪ധിപ്പിക്കുന്നതിനും പുത്തൻ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തി സാമുദായിക സംഘ൪ഷമുണ്ടാക്കാനുള്ള നീക്കം തടയുന്നതിനും കൈക്കൊള്ളേണ്ട നടപടികൾ ആലോചിക്കുകയും ചെയ്യും. കേന്ദ്രമന്ത്രിമാ൪, മുഖ്യമന്ത്രിമാ൪, രാജ്യസഭ-ലോക്സഭ പ്രതിപക്ഷ നേതാക്കൾ എന്നിവ൪ക്ക് പുറമെ വിവിധ ദേശീയസമിതികളുടെ അധ്യക്ഷന്മാ൪, പ്രമുഖ പത്രപ്രവ൪ത്തക൪, സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ൪ എന്നിവരടങ്ങുന്ന 148 അംഗ എൻ.ഐ.സി സാമുദായിക സംഘ൪ഷങ്ങൾ വീണ്ടും തലപൊക്കുന്നത് ഗൗരവമായിതന്നെ എടുത്തിട്ടുണ്ട്.
കലാപങ്ങൾ കത്തിയാളുകയും നിരപരാധികൾ പരമാവധി പീഡനത്തിനിരയാകുകയും ചെയ്ത ശേഷം ഭരണകൂടം പതിയെ ഉണ൪ന്നെണീക്കുന്ന പതിവ് ഇന്ത്യയിലെ വ൪ഗീയകലാപങ്ങളിലൊക്കെ നാളിതുവരെ കണ്ടുവരുന്ന പതിവാണ്. നേരത്തേ നൽകിയ മുന്നറിയിപ്പ് അവഗണിച്ചു, ഭരണകൂടം കൈയുംകെട്ടി നോക്കിനിന്നു, പൊലീസിന് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വേണ്ട സ്വതന്ത്ര ഇടപെടലിന് അനുമതി നൽകിയില്ല, രാഷ്ട്രീയക്കാ൪ സ്ഥിതി ശാന്തമാക്കുന്നതിനു പകരം വഷളാക്കുന്നതിന് ആവുന്നത്ര ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങൾ ഏതു കലാപകാലത്തേക്കും ചേ൪ത്തുവെക്കാവുന്ന അനുഭവങ്ങളാണ്. ഇതുതന്നെ മുസഫ൪ നഗറിലും ആവ൪ത്തിച്ചു. കലാപം കത്തിയാളുമ്പോൾ അത് ഒതുക്കാൻ മിനക്കെടുന്നതിനു പകരം പരസ്പരം പഴിചാരി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ തിടുക്കപ്പെടുകയായിരുന്നു പ്രമുഖ രാഷ്ട്രീയ പാ൪ട്ടികളെല്ലാം. ഇപ്പോൾ പൊലീസ് അന്വേഷണം മുന്നോട്ടുപോകുമ്പോൾ ഈ പാ൪ട്ടികളുടെയൊക്കെ നേതാക്കൾ പ്രതിക്കൂട്ടിലാകുന്നതും കാണുന്നു. കലാപം ഒതുക്കാൻ ബാധ്യസ്ഥനായ ഒരു ജനപ്രതിനിധി, 2010ൽ പാകിസ്താനിലെ സിയാൽകോട്ടിൽ കൊള്ളക്കാരെന്ന് സംശയിച്ച് രണ്ടു യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊല്ലുന്ന വീഡിയോ ചിത്രം മുസഫ൪ നഗറിലേതെന്ന പേരിൽ ഫേസ്ബുക്കിൽ പ്രചരിപ്പിക്കുകയായിരുന്നു എന്നറിയുമ്പോൾ നമ്മുടെ രാഷ്ട്രീയക്കാ൪ എവിടം വരെയത്തെി എന്നു നോക്കുക. പ്രകോപനപരമായി പ്രസംഗിച്ച് കലാപത്തിന് വഴിയൊരുക്കിയെന്നാണ് മറ്റ് എം.എൽ.എമാ൪ക്കെതിരായ കേസ്. എന്നിട്ടും, പിടിയിലായ എം.എൽ.എമാ൪ പറയുന്നത് അറസ്റ്റുകൊണ്ട് പേടിക്കില്ളെന്നാണ്. അഥവാ, ഇങ്ങനെ വന്യമായ കലാപത്തിനു ഇനിയും തങ്ങൾ കോപ്പുകൂട്ടിക്കൊണ്ടിരിക്കും എന്ന മട്ട്.
ആഗസ്റ്റ് 27ന് തങ്ങളുടെ സഹോദരിയെ ഉപദ്രവിച്ചെന്നു പറഞ്ഞ് ഒരു മുസ്ലിം യുവാവിനെ രണ്ടു യുവാക്കൾ കുത്തിക്കൊന്നതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇളകിയത്തെിയ മറുപക്ഷം ആ യുവാക്കളെ മൃഗീയമായി കൊലപ്പെടുത്തി. ഇതിൽ പ്രതിഷേധിച്ച് സെപ്റ്റംബ൪ ഏഴിന് രോഷാകുലരായ ജാട്ടുകൾ നടത്തിയ റാലിയും അതിനു നേരെ അക്രമാസക്തമായി തിരിഞ്ഞ ജനക്കൂട്ടവും സംഘ൪ഷം കലാപത്തിലേക്കു പട൪ത്തുകയായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഇതുവരെ സാമുദായിക അസ്വാസ്ഥ്യം തീണ്ടാത്ത സ്ഥലമാണ് മുസഫ൪ നഗ൪ എന്നു പ്രദേശവാസികൾ പറയുന്നു. അത്തരമൊരു മേഖലയിൽ ഉണ്ടായ അസ്വാരസ്യത്തെയും സംഘ൪ഷത്തെയും മുളയിലേ നുള്ളുന്നതിൽ അഖിലേഷ് സ൪ക്കാ൪ പരാജയപ്പെട്ടു എന്നു സ്വന്തം പാ൪ട്ടിക്കാ൪തന്നെ കുറ്റപ്പെടുത്തുന്നുണ്ട്. സ്ഥിതി സംഘ൪ഷഭരിതമാണെന്നറിഞ്ഞിട്ടും ജില്ലാ ഭരണകൂടം മെല്ളെപ്പോകുകയായിരുന്നു. ശക്തമായ നടപടിക്ക് അനുമതി തേടിയ പൊലീസിനു വേണ്ടത്ര പിന്തുണ ലഭിച്ചതുമില്ല. ജില്ലാ മജിസ്ട്രേറ്റിനെയും പൊലിസ് സൂപ്രണ്ടിനെയും ഒറ്റയടിക്ക് സ്ഥലംമാറ്റി ജില്ലാ ഭരണകൂടത്തെ നാഥനില്ലാ കളരിയാക്കി മാറ്റുകയുമായിരുന്നു. നിരോധാജ്ഞ നിലനിൽക്കുമ്പോഴും ജാട്ടുകൾക്ക് മഹാപഞ്ചായത്ത് സംഗമം ഒരുക്കാൻ ഭരണകൂടം അവസരമൊരുക്കി. ഒരു വശത്ത് ജാട്ടുകളെയും മറുവശത്ത് അഅ്സം ഖാൻ, റാശിദ് സിദ്ദീഖി തുടങ്ങിയ സ്വന്തം പാ൪ട്ടിയിലെ മുസ്ലിം നേതാക്കളെയും കയറൂരിവിട്ട സമീപനം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയായിരുന്നു. മതസൗഹാ൪ദത്തെ വെല്ലുവിളിച്ച് സംഘ൪ഷത്തിന് പരസ്യമായി പ്രേരിപ്പിച്ച നേതാക്കളെ അറസ്റ്റ് ചെയ്യാൻ പല ഭാഗത്തുനിന്നും മുറവിളിയുയ൪ന്നിട്ടും അഖിലേഷ് തയാറായില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി കലാപം ഉപയോഗപ്പെടുത്താം എന്ന ദുശ്ചിന്ത സമാജ്വാദി പാ൪ട്ടി നേതൃത്വത്തിനുണ്ടായിരുന്നു എന്നുതന്നെ ആക്ഷേപമുയരുന്നത് ഈ പശ്ചാത്തലത്തിലാണ്. സമയമേറെ വൈകിയെങ്കിലും ശരിയായ ദിശയിലേക്ക് അഖിലേഷ് സിങ് സ൪ക്കാ൪ ചുവടുവെച്ചിരിക്കുന്നുവെന്നു കരുതാം. കലാപത്തിന് ഉത്തരവാദികളായവ൪ക്കെതിരെ മുഖംനോക്കാതെ നടപടി സ്വീകരിച്ചും ഇരകൾക്ക് ന്യായമായ നഷ്ടപരിഹാരവും സ്വസ്ഥമായ തുട൪ജീവിതവും ഉറപ്പുവരുത്തിയും സ൪വോപരി, കണ്ണിയറ്റുപോയ മാനുഷികബന്ധങ്ങളെ വിളക്കിച്ചേ൪ത്ത് സാമൂഹികസൗഹാ൪ദം ശക്തിപ്പെടുത്തിയുമുള്ള പ്രായശ്ചിത്തത്തിനായിരിക്കട്ടെ യു.പി സ൪ക്കാറിൻെറ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
