തെലങ്കാന രൂപവത്കരണം കോണ്‍ഗ്രസിന്‍െറ രാഷ്ട്രീയ ലാഭത്തിന് -നായിഡു
text_fieldsന്യുദൽഹി: തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാനുള്ള തീരുമാനത്തിന് പിന്നിൽ കോൺഗ്രസിൻെറ രാഷ്ട്രീയ താൽപര്യങ്ങളാണെന്ന് തെലുങ്കുദേശം പാ൪ട്ടി നേതാവ് ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി. രാഷ്ട്രപതി പ്രണബ് മുഖ൪ജി, ബി.ജെ.പി അധ്യക്ഷൻ രാജനാഥ് സിങ്, സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, സി.പി.ഐ നേതാവ് എ.ബി ബ൪ദൻ, ജെ.ഡി.യു നേതാവ് ശരദ് യാദവ് എന്നിവരുമായി വെവ്വേറെ ച൪ച്ച നടത്തിയ ശേഷം മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ടി.ഡി.പി മുന്നേറ്റം നടത്തിയപ്പോൾ, ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ടി.ആ൪.എസിനെ കോൺഗ്രസിൽ ലയിപ്പിക്കാൻ ലക്ഷ്യമിട്ടാണ് സംസ്ഥാനം വിഭജിച്ചത്.
നാലു കൊല്ലമായി തെലങ്കാന മേഖലയിലുണ്ടായിരുന്ന സംഘ൪ഷം രണ്ടു മാസമായി സീമാന്ധ്ര മേഖലയിലും വ്യാപിച്ചിരിക്കുന്നു. ഇരുവിഭാഗത്തെയും വിളിച്ചിരുത്തി പ്രശ്നം ച൪ച്ചയിലൂടെ പരിഹരിക്കാൻ കേന്ദ്രസ൪ക്കാ൪ തയാറാകണം. ഇക്കാര്യത്തിൽ സ൪ക്കാറിനുമേൽ സമ്മ൪ദ്ദം ചെലുത്തുന്നതിനാണ് വിവിധ പാ൪ട്ടി നേതാക്കളെ കണ്ടത്. വിഭജനത്തിന് ഏതിരാണോ അനുകൂലമാണോയെന്ന ചോദ്യത്തിന് നായിഡു നേരിട്ട് മറുപടി നൽകിയില്ല. ഇരുവിഭാഗത്തെയും വിളിച്ച് ച൪ച്ചയിലൂടെ തീരുമാനമുണ്ടാക്കണമെന്നായിരുന്നു നായിഡുവിൻെറ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
