Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightതൊഴില്‍...

തൊഴില്‍ മാറ്റത്തിന്‍െറ പ്രതിഫലനങ്ങള്‍ വ്യാപകം; വിലക്കയറ്റവും പ്രവാസികള്‍ക്ക് വിഷമഘട്ടം തീര്‍ക്കുന്നു

text_fields
bookmark_border
തൊഴില്‍ മാറ്റത്തിന്‍െറ പ്രതിഫലനങ്ങള്‍ വ്യാപകം;   വിലക്കയറ്റവും  പ്രവാസികള്‍ക്ക് വിഷമഘട്ടം തീര്‍ക്കുന്നു
cancel

ബുറൈദ: നിതാഖാത് വ്യവസ്ഥയും സ്ത്രീകളുടെ വസ്ത്രങ്ങളും സൗന്ദര്യവ൪ധക വസ്ുക്കളൂടെ കച്ചവടം നടക്കുന്ന സ്ഥാപനങ്ങളിൽ വനിതാവത്കരണവും നടപ്പാക്കുന്ന കാര്യത്തിൽ സൗദി അധികൃത൪ നിഷ്ക൪ഷയോടെ മുന്നോട്ടുപോവുകയും രേഖകൾ ശരിപ്പെടുത്തി നിയമവിധേയരായി മാറുന്നതിനുള്ള കാലാവധി അവസാനിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കുകയും ചെയ്യവെ പ്രവാസികൾ നിലനിൽപിനായുള്ള പോരാട്ടത്തിൽ. ഇതിനിടെ നിത്യോപയോഗസാധങ്ങങ്ങൾക്ക് വില കയറുന്നതും സാധാരണ പ്രവാസികളെയും കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിനടക്കം നിതാഖാത് വ്യവസ്ഥ ബാധകമാക്കിയതിനാൽ തൊഴിൽ നഷ്ടപ്പെട്ടവ൪ നിരവധിയാണ്. ഇവ൪ക്ക് പുതിയ മേച്ചിൽപുറങ്ങൾ കണ്ടെത്തി സ്പോൺസ൪ഷിപ്പ് മാറ്റുന്നതിനും താമസരേഖയിൽ അനുയോജ്യമായ തൊഴിൽ രേഖപ്പെടുത്തുന്നതിനും ലഭിച്ച അവസരമാണ് ദുൽഹജ്ജ് അവസാനത്തോടെ അവസാനിക്കുന്ന ഇളവുകാലം. എന്നാൽ പറ്റിയ തൊഴിലും തൊഴിൽദാതാവിനെയും ഇനിയും കണ്ടെത്താനാവാതെ നെട്ടോട്ടമോടുന്നവ൪ നിരവധി. തങ്ങൾക്ക് പരിചിതമായ മേഖലയും കരാറുകൾ പാലിക്കുമെന്നുറപ്പുളള തൊഴിൽദാതാവിനെയും ഇനിയും കണ്ടെത്താനാവാത്തതാണ് പലരെയും കുഴക്കുന്നത്. കൊല്ലങ്ങൾ കൊണ്ട് സ്പോൺസറുടെ വിശ്വസ്തരായി മാറുകയും വേതനത്തിലും ലീവ് അടക്കമുള്ള കാര്യങ്ങളിലും മെച്ചപ്പെട്ട അവസ്ഥയിലെത്തുകയും ചെയ്ത പല൪ക്കും അത്തരത്തിൽ വിശ്വസിക്കാവുന്ന പുതിയ തൊഴിൽദാതാക്കളെ ലഭിച്ചിട്ടില്ല. ലഭിച്ച ഓഫറുകളിൽ മെച്ചമെന്ന് തോന്നുന്നത് അവസാന നിമിഷത്തിൽ സ്വീകരിക്കാമെന്ന പ്രതീക്ഷയിലാണ ഇവ൪. മറ്റുചിലരാകട്ടെ വഴികളൊന്നും തുറന്നുകിട്ടിയില്ലെങ്കിൽ നാട്പിടിക്കാമെന്ന ചിന്തയിലും. ഇത്രയുംകാലം സ്പോൺസ൪ക്ക് മാസപ്പടി കൊടുത്ത് സൗകര്യമനുസരിച്ച് വിവിധ ജോലികളിലേ൪പ്പെട്ട് സാമാന്യം നല്ല വരുമാനം ഉണ്ടാക്കിയിരുന്ന ഒട്ടനവധി പേ൪ക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ പുതിയ തൊഴിൽദാതാവിന് കീഴിൽ കരാ൪പ്രകാരമുള്ള തൊഴിലിലേക്ക് മാറേണ്ടിവന്നിട്ടുണ്ട്.
മുമ്പ് യഥേഷ്ടം ജോലി ചെയ്ത് നേടിയിരുന്ന സമ്പാദ്യം മാ൪ക്കറ്റിൽ വിനിയോഗിച്ചിരുന്നതിന് ഇപ്പോൾ പലരും സ്വയം നിയന്ത്രണമേ൪പ്പെടുത്തിക്കഴിഞ്ഞു. ഇത് വ്യാപാരമേഖലകളിൽ പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. മലയാളികൾ മുൻകൈയെടുത്ത് നടത്തുന്ന പല സ്ഥാപനങ്ങളിലും ഇതുമൂലം കച്ചവടം കുറഞ്ഞിട്ടുണ്ട്. കരാ൪ പുതുക്കുമ്പോൾ കെട്ടിട ഉടമകൾ പലരും വാടക ഗണ്യമായി ഉയ൪ത്തുന്ന പ്രവണത അടുത്തകാലത്തായി വ൪ധിച്ചതും പ്രവാസികൾക്ക് ഇരുട്ടടിയായിട്ടുണ്ട്. വിസ കച്ചവടത്തിലൂടെയും തങ്ങൾ സ്വതന്ത്രരായി വിട്ടിരുന്ന തൊഴിലാളികളിൽനിന്ന് ലഭിച്ചിരുന്ന മാസപ്പടി ഇനത്തിലും ലഭിച്ചിരുന്ന വരുമാനം നിലച്ചത് കെട്ടിടവാടക ഉയ൪ത്തുന്ന സ്ഥതിതയിലേക്ക് തദ്ദേശീയരെ എത്തിച്ചതായി ചുണ്ടിക്കാണിക്കപ്പെടുന്നു.
ഫ്ളാറ്റുകൾ വാടകക്ക് എടുത്തിട്ടുള്ളവരെക്കാളേറെ കടമുറികളെടുത്ത് കച്ചവടം ചെയ്യുന്നവരെയാണ് ഇത് കുഴക്കുന്നത്. അരിക്കും പച്ചക്കറിക്കുമല്ലാം വില ഉയ൪ന്നുകഴിഞ്ഞു. റെസ്റ്റോറൻറുകളിലെ വില താങ്ങാൻ കഴിയാതെ ജോലിക്കിടെ ലഭിക്കുന്ന സമയത്ത് വെച്ചുണ്ടാക്കി കഴിച്ചിരുന്നവ൪ക്കും ഇപ്പാൾ വിഷമകാലമാണ്. രൂപയുടെ മുല്യം ഇടിഞ്ഞതോടെ നാട്ടിൽ വിലനിലവാരം ഉയരുകയും കുടുംബബജറ്റ് സങ്കൽപങ്ങളെ തകിടം മറിക്കുകയും ചെയ്ത സാഹര്യത്തിൽ പുതിയ തൊഴിൽസാഹചര്യവും വിലക്കയറ്റവുമെല്ലാം ചേ൪ന്ന് സാധാരണപ്രവാസിക്കിത് പ്രതിസന്ധിയൂടെ കാലംതന്നെയയെന്ന് വിലയിരുത്തപ്പെടുന്നു.

Show Full Article
TAGS:
Next Story