മനുഷ്യാവകാശ കമീഷന്‍ ഇടപെട്ടു; ജല അതോറിറ്റി പിഴത്തുക തിരികെനല്‍കി
text_fieldsകൊച്ചി: പൈപ് തകരാറുമായി ബന്ധപ്പെട്ട് ചെറുകിട പ്ളംബ൪ക്ക് പിഴയിട്ട 3000 രൂപ മനുഷ്യാവകാശ കമീഷൻെറ ഇടപെടലിനത്തെുട൪ന്ന് ജല അതോറിറ്റി തിരികെനൽകി. ചിലവന്നൂ൪ സ്വദേശി വി.ജെ. ജോയി നൽകിയ പരാതിയിലാണ് പിഴത്തുക മടക്കിനൽകാൻ അധ്യക്ഷൻ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടത്.
20 വ൪ഷത്തിലേറെയായി ജല അതോറിറ്റിയിൽ പ്ളംബറാണ് ജോയി. ഒരേ കെട്ടിടത്തിൻെറ രണ്ട് നിലകളിലുള്ള പ്ളംബിങ് ജോലികൾക്ക് ജോയി ജല അതോറിറ്റിയിൽ അപേക്ഷ നൽകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. രണ്ടും ജോയിക്ക് അനുവദിച്ച് അതോറിറ്റി ഉത്തരവിറക്കിയെങ്കിലും അതിലൊരെണ്ണം ജോയിയുടെ സമ്മതമില്ലാതെ മറ്റൊരു പ്ളംബറായ ഗോപാലകൃഷ്ണന് അതോറിറ്റി കൈമാറി. തുട൪ന്ന് ഗോപാലകൃഷ്ണൻ തനിക്ക് ലഭിച്ച ജോലിയിൽ കൃത്രിമം കാണിക്കുകയും ജോയിക്കെതിരെ ഗോപാലകൃഷ്ണൻ തന്നെ പരാതി നൽകുകയുമായിരുന്നു. നിലവാരം കുറഞ്ഞ പൈപ് ഉപയോഗിച്ചെന്നാണ് ജോയിക്കെതിരായ പരാതി. തുട൪ന്ന് ജല അതോറിറ്റി അന്വേഷണം നടത്തുകയും ജോയിക്ക് 3000 രൂപ പിഴയിടുകയും ചെയ്തു.
തുട൪ന്ന് തൻെറ ലൈസൻസ് പുതുക്കാൻ ജോയി അപേക്ഷ നൽകിയെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും പരിഗണിച്ചില്ല. ഇതിന് പിന്നിൽ ഉദ്യോഗസ്ഥരും ഗോപാലകൃഷ്ണനുമാണെന്ന് ജോയി കമീഷന് നൽകിയ പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
