റാഫേല്‍ കൊറീയ കാസ്ട്രോയെ കണ്ടു
text_fieldsഹവാന: എക്വഡോ൪ പ്രസിഡൻറ് റാഫേൽ കൊറീയ ക്യൂബൻ വിപ്ളവാചാര്യൻ ഫിദൽ കാസ്ട്രോയെയും അദ്ദേഹത്തിൻെറ സഹോദരനും ക്യൂബൻ പ്രസിഡൻറുമായ റൗൾ കാസ്ട്രോയെയും സന്ദ൪ശിച്ചു. ക്യൂബൻ തലസ്ഥാന നഗരം ഹവാനയുടെ ദക്ഷിണ കിഴക്കൻ ഭാഗത്തെ ചുഴലിക്കാറ്റിൽ തക൪ന്ന വീടുകൾ എക്വഡോ൪ മിലിട്ടറി എൻജിനീയ൪മാരുടെ നേതൃത്വത്തിൽ പുന൪നി൪മിച്ചു വരുകയാണ്. ഇതിൻെറ നി൪മാണ പ്രവ൪ത്തനങ്ങൾ വിലയിരുത്താനാണ് റാഫേൽ ക്യൂബയിലത്തെിയത്.
നി൪മാണസ്ഥലം സന്ദ൪ശിച്ചശേഷം അദ്ദേഹം കാസ്ട്രോയെ കാണുകയായിരുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണം രണ്ട് മണിക്കൂ൪ നീണ്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചായിരുന്നു ച൪ച്ച. ലാറ്റിനമേരിക്കയിലെ ജീവിക്കുന്ന ഇതിഹാസമായ കാസ്ട്രോയുമായി സംസാരിക്കുന്നത് തന്നെ ഒരംഗീകാരമാണെന്ന് റാഫേൽ വാ൪ത്താലേഖകരോട് പറഞ്ഞു. ക്യൂബയും എണ്ണ ഉൽപാദക രാജ്യമായ എക്വഡോറും ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സംഘടനയായ ആൽബയിൽ അംഗങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
