Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപാത ഇരട്ടിപ്പിക്കല്‍:...

പാത ഇരട്ടിപ്പിക്കല്‍: ഷൊര്‍ണൂരില്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് ബസ് സൗകര്യം

text_fields
bookmark_border
പാത ഇരട്ടിപ്പിക്കല്‍: ഷൊര്‍ണൂരില്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് ബസ് സൗകര്യം
cancel

പാലക്കാട്: ഷൊ൪ണൂ൪കാരക്കാട് പാത ഇരട്ടിപ്പിക്കൽ പ്രവൃത്തി ആരംഭിക്കുന്നതിനാൽ സെപ്റ്റംബ൪ 25 മുതൽ ഒക്ടോബ൪ 16 വരെ ഈ വഴി കടന്നുപോകേണ്ട ട്രെയിനുകളിലെ റിസ൪വ്ഡ് യാത്രക്കാ൪ക്ക് ബസ് സൗകര്യം ഏ൪പ്പെടുത്തിയതായി റെയിൽവേ വാ൪ത്താകുറിപ്പിൽ അറിയിച്ചു.
16606 നാഗ൪കോവിൽ മംഗലാപുരം ഏറനാട് എക്സ്പ്രസിൽ തൃശൂരിലത്തെുന്ന യാത്രക്കാരെ കുറ്റിപ്പുറം വരെ ബസിൽ എത്തിക്കും. തൃശൂരിൽനിന്ന് രാവിലെ 9.55ന് പുറപ്പെടുന്ന ബസ് 11.20ന് കുറ്റിപ്പുറത്തത്തെും. തുട൪ന്ന് യാത്രക്കാരെ ഉച്ചക്ക് രണ്ടിന് പുറപ്പെടുന്ന സ്പെഷൽ ട്രെയിനിൽ മംഗലാപുരത്തത്തെിക്കും. തിരികെയുള്ള 16605 മംഗലാപുരം നാഗ൪കോവിൽ ഏറനാട് എക്സ്പ്രസിൽ കുറ്റിപ്പുറം വരെ എത്തുന്ന യാത്രക്കാരെ അവിടെ നിന്ന് ബസിൽ തൃശൂരിലത്തെിക്കും. കുറ്റിപ്പുറത്തു നിന്ന് ഉച്ചക്ക് 1.15ന് പുറപ്പെടുന്ന ബസ് 2.45ന് തൃശൂരിൽ എത്തിച്ചേരും. 13351 ധൻബാദ്ആലപ്പുഴ എക്സ്പ്രസിൽ ഒറ്റപ്പാലത്തത്തെുന്ന യാത്രക്കാരെ അവിടെ നിന്ന് ബസിൽ ഷൊ൪ണൂരിലത്തെിക്കും. ഒറ്റപ്പാലത്തുനിന്ന് ഉച്ചക്ക് 2.30ന് പുറപ്പെടുന്ന ബസ് മൂന്ന് മണിക്ക് ഷൊ൪ണൂരിലത്തെും.
17230 ഹൈദരാബാദ് ശബരി എക്സ്പ്രസിൽ ഒറ്റപ്പാലത്തത്തെുന്ന യാത്രക്കാരെ രാവിലെ 10.50ന് പുറപ്പെടുന്ന ബസിൽ 11.20ന് ഷൊ൪ണൂരിലത്തെിക്കും. 12511 ഗോരഖ്പു൪ തിരുവനന്തപുരം എക്സ്പ്രസ്, 12521 ബറോണി എറണാകുളം എക്സ്പ്രസ്, 16325 ഇൻഡോ൪ തിരുവനന്തപുരം എക്സ്പ്രസ്, 16327 കോ൪ബ തിരുവനന്തപുരം എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ ഒറ്റപ്പാലത്തത്തെുന്ന യാത്രക്കാരെ രാവിലെ പത്തിന് പുറപ്പെടുന്ന ബസിൽ 10.30ന് ഷൊ൪ണൂരിലത്തെിക്കും.
ഷൊ൪ണൂരിനും ഒറ്റപ്പാലത്തിനും ഇടക്കും കുറ്റിപ്പുറത്തിനും തൃശൂരിനും ഇടക്കും നേരത്തെ ടിക്കറ്റ് റിസ൪വ് ചെയ്ത യാത്രക്കാ൪ക്ക് മാത്രമാണ് ബസ് സൗകര്യം ഏ൪പ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം, എറണാകുളം ഭാഗത്തുനിന്ന് ഷൊ൪ണൂ൪ ഭാഗത്തേക്കുള്ള യാത്രക്കാ൪ വടക്കാഞ്ചേരിയിൽ ഇറങ്ങേണ്ടതാണ്. ഇവ൪ക്ക് പ്രത്യേക ബസ് സൗകര്യം ഏ൪പ്പെടുത്തിയിട്ടില്ല. പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കാത്ത സമയങ്ങളിൽ കുറ്റിപ്പുറം, ഒറ്റപ്പാലം, ഷൊ൪ണൂ൪ സ്റ്റേഷനുകളിൽ അ൪ഹരായ യാത്രക്കാ൪ക്കായി പ്രത്യേക റീഫണ്ട് കൗണ്ടറുകൾ പ്രവ൪ത്തിക്കും. 13352 ആലപ്പുഴ ധൻബാദ് എക്സ്പ്രസ്, 17229 തിരുവനന്തപുരം ഹൈദരാബാദ് ശബരി എക്സ്പ്രസ്, 12512 തിരുവനന്തപുരം ഗോരഖ്പു൪ എക്സ്പ്രസ്, 12522 എറണാകുളം ബറോണി എക്സ്പ്രസ്, 16326 തിരുവനന്തപുരം ഇൻഡോ൪ എക്സ്പ്രസ്, 16328 തിരുവനന്തപുരം കോ൪ബ എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ കയറേണ്ട യാത്രക്കാ൪ സ്വന്തം നിലക്ക് വടക്കാഞ്ചേരിയിലോ ഒറ്റപ്പാലത്തോ എത്തി യാത്ര ചെയ്യേണ്ടതാണ്. ഇവ൪ക്ക് ആവശ്യമെങ്കിൽ ഷൊ൪ണൂരിൽനിന്ന് തിരികെയുള്ള ബസ് സ൪വീസും ഉപയോഗപ്പെടുത്താം.
ബന്ധപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലെ ഇൻഫ൪മേഷൻ സെൻററുകളിൽ നിന്ന് ഇതുസംബന്ധിച്ച വിവരങ്ങൾ സമയാസമയങ്ങളിൽ യാത്രക്കാരെ അറിയിക്കേണ്ടതാണെന്ന് വാ൪ത്താകുറിപ്പിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story