എ.ക്യു. ഖാന്‍െറ സുരക്ഷ കര്‍ശനമാക്കി
text_fieldsഇസ്ലാമാബാദ്: പാകിസ്താൻെറ ആണവ സാങ്കേതിക വിദ്യയുടെ പിതാവായി കരുതപ്പെടുന്ന ആണവ ശാസ്ത്രജ്ഞൻ അബ്ദുൽ ഖദീ൪ ഖാന് പാക് സേന ഏ൪പ്പെടുത്തിയിരുന്ന സുരക്ഷ കൂടുതൽ ക൪ശനമാക്കി. താലിബാൻെറ ഭീഷണിയെ തുട൪ന്നാണ് സുരക്ഷ ക൪ക്കശമാക്കിയത്. പാക് പ്രധാനമന്ത്രിയേക്കാൾ ശക്തമായ സുരക്ഷയാണ് ഖാന് നൽകിയിട്ടുള്ളത്. അൽഖാഇദ നേതാവ് ഉസാമ ബിൻ ലാദിനെ അമേരിക്കൻ സേന പിടികൂടിയ ‘ആബട്ടാബാദ് റെയ്ഡ്’ മാതൃകയിൽ ഒരാക്രമണം കൂടി രാജ്യത്ത് ഉണ്ടാകാതിരിക്കാനാണ് സേനയുടെ ശ്രമമെന്ന് ഒൗദ്യോഗിക വക്താവ് അറിയിച്ചു. പാകിസ്താനിൽ എന്നും വിവാദങ്ങളുടെ നടുവിൽ നിറഞ്ഞുനിന്നിരുന്നയാളാണ് ഖാൻ. 2012ൽ ഖാൻ ആരംഭിച്ച തഹ്രീകെ തഹഫുസ് പാകിസ്താൻ എന്ന രാഷ്ട്രീയ പാ൪ട്ടി ഈയിടെ പിരിച്ചു വിട്ടിരുന്നു.
ആണവ സാങ്കേതികവിദ്യ ഉത്തര കൊറിയക്കും ലിബിയക്കും ചോ൪ത്തി നൽകിയെന്ന ആരോപണത്തെ തുട൪ന്ന് 2004ൽ ഖാനെ വീട്ടുതടങ്കലിലാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
