മിസ് അമേരിക്ക: ഇന്ത്യന്‍ വംശജക്കെതിരെ വംശീയ അധിക്ഷേപം
text_fieldsവാഷിങ്ടൺ: അമേരിക്കൻ സുന്ദരിപ്പട്ടം സ്വന്തമാക്കിയ ഇന്ത്യൻ വംശജക്കെതിരെ സോഷ്യൽ മീഡിയയിൽ വംശീയാധിക്ഷേപം രൂക്ഷം. ന്യൂജഴ്സിയിലെ അറ്റ്ലാൻറിക് സിറ്റിയിൽ തിങ്കളാഴ്ച നടന്ന മത്സരത്തിലാണ് ഇന്ത്യൻ വംശജയായ നിന ദാവുലുരി (24) ‘മിസ് അമേരിക്ക’യായി തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായാണ് ഒരു ഇന്ത്യൻ വംശജ അമേരിക്കൻ സുന്ദരിപ്പട്ടം നേടുന്നത്.
ഫലപ്രഖ്യാപനം നടന്നയുടൻ ട്വിറ്ററിലും ഫേസ്ബുക്കിലും നിനയെ അധിക്ഷേപിക്കുന്ന പരാമ൪ശങ്ങൾ നിറഞ്ഞു. മിസ് അമേരിക്കയെ അല്ല, മിസ് വിദേശിയെയാണ് തെരഞ്ഞെടുത്തത് എന്ന തരത്തിലുള്ള ആക്ഷേപങ്ങളാണ് ആദ്യം ട്വിറ്ററിൽ നിറഞ്ഞത്. തുട൪ന്ന് , നിന മുസ്ലിം ആണെന്നുള്ള ധാരണയിൽ വ൪ഗീയ ചുവയുള്ള അധിക്ഷേപങ്ങളും നടത്തി. ചില൪ അവരെ നിരോധിത തീവ്രവാദ സംഘടനകളുയി ബന്ധപ്പെടുത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ചു.
നിനയുടെ നിറത്തെയും ശാരീരിക അളവുകളെയും അധിക്ഷേപിക്കുന്ന കമൻഡുകളും പ്രത്യക്ഷപ്പെട്ടു. എന്നാൽ, തൻെറ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്നും അധിക്ഷേപങ്ങളെ വകവെക്കുന്നില്ളെന്നും നിന പ്രതികരിച്ചു. തനിക്ക് ലഭിച്ച 50,000 ഡോള൪ സമ്മാനത്തുക ഉപയോഗിച്ച് മെഡിക്കൽ പഠനം നടത്തണമെന്നാണ് നിനയുടെ ആഗ്രഹം. ആന്ധ്രപ്രദേശിൽ നിന്ന് 30 വ൪ഷം മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണ് നിന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
